09 May 2024 Thursday

ഇലക്ട്രിക്കൽ വയർമെൻ ആന്റ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ ചങ്ങരംകുളം യൂണിറ്റ് സമ്മേളനം നടത്തി

ckmnews


ചങ്ങരംകുളം:കേരള ഇലക്ട്രിക്കൽ വയർമെൻ ആന്റ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ (KEWSA)ചങ്ങരംകുളം യൂണിറ്റ് സമ്മേളനം മാന്തടത്ത് വച്ച് നടന്നു.യൂണിറ്റ് പ്രസിഡന്റ്‌ മുഹമ്മദ്‌ റഫീഖ് അധ്യക്ഷത വഹിച്ച യോഗത്തിൽ യൂണിറ്റ് സെക്രട്ടറി കെ പി അനൂപ് സ്വാഗതം പറഞ്ഞു.ജില്ലാ പ്രസിഡണ്ട് പിവി ഹാരിസ് സമ്മേളനം ഉൽഘടനം ചെയ്തു.സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി എം പ്രശോഭ് മുഖ്യ പ്രഭാഷണം നടത്തി,ജില്ലാ സെക്രട്ടറി പി. രാംകുമാർ സംഘടനാ റിപ്പോർട്ടിംഗ് അവതരിപ്പിച്ചു, ജില്ലാ ട്രെഷറർ എം വി അബ്‌ദുൾ രജീഷ്, എം രാജൻ,ബിബിൻ എം എസ്, എ വി ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.വളരെ ബുദ്ധിമുട്ടേറിയ വർക്ക് ചെയ്യുന്ന ഇലക്ട്രിക്കൽ വയറിങ് തൊഴിലാളികൾക്ക് സർക്കാർ ഇൻഷുറൻസ് പരിരക്ഷ ഉറപ്പുവരുത്തണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപെട്ടു.