09 May 2024 Thursday

അനധികൃതമായി മദ്യവിൽപന നടത്തി വന്ന ബീഹാർ സ്വദേശി ചങ്ങരംകുളം പോലീസിന്റെ പിടിയിൽ

ckmnews


ചങ്ങരംകുളം:അനധികൃതമായി മദ്യവിൽപന നടത്തി വന്ന ബീഹാർ സ്വദേശി ചങ്ങരംകുളം പോലീസിന്റെ പിടിയിൽ.ബീഹാർ സ്വദേശിയും ചങ്ങരംകുളത്ത് താമസക്കാരനുമായ രാജേഷ് മാത്തൊ(40)നെയാണ് ചങ്ങരംകുളം പോലീസ് പിടികൂടിയത്.ഇയാളുടെ പക്കൽ നിന്ന് വിൽപനക്കായി സൂക്ഷിച്ച 5 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യവും പോലീസ് പിടിച്ചെടുത്തു.ശനിയാഴ്ച കാലത്ത് ചങ്ങരംകുളത്ത് ആലംകോട് പഞ്ചായത്ത് ബസ്റ്റാന്റിന് സമീപത്ത് നിന്നാണ് ഇയാൾ പോലീസിന്റെ പിടിയിലായത്.പിടിയിലായ പ്രതിയെ പൊന്നാനി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജറാക്കും