09 May 2024 Thursday

സംസ്ഥാന പാതയിലെ ജലവിതരണപൈപ്പുകൾ പുതുക്കുന്നതിന് തുടക്കമാകുന്നു

ckmnews


ചങ്ങരംകുളം: ജൽ ജീവൻ മിഷന്റെ മൂന്നാം ഘട്ടത്തിന് തുടക്കമാകുന്നു. ഇതിന്റെ ഭാഗമായി പൈപ്പ് ലൈൻ മാറ്റി സ്ഥാപിക്കുന്നതിനായുള്ള നടപടികൾ ആരംഭിച്ചു, പദ്ധതിക്കായി

പൈപ്പുകൾ എത്തിച്ച് തുടങ്ങി.  സംസ്ഥാന പാതയിൽ കണ്ടനകം , എടപ്പാൾ, ചങ്ങരംകുളം ചിയ്യാനൂർ തുടങ്ങിയ ഭാഗങ്ങളിലാണ് ഭീമൻ പൈപ്പുകൾ എത്തിച്ചിട്ടുള്ളത്. കോക്കൂരിലേയും ഒതളൂരിലേയും ജലസംഭരണികൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും നടപടികൾ ഉണ്ടാകുമെന്നും എടപ്പാളിലെ വാട്ടർ അതോറിറ്റി ഓഫീസ് ചങ്ങരംകുളത്തേക്ക് മാറ്റാനുള്ള സാധ്യതയും പറയപ്പെടുന്നുണ്ട്.

പൈപ്പുകൾ മാറ്റുന്നതോടെ കാലപ്പഴക്കം മൂലം ലൈൻ തകരുന്നതായുള ആക്ഷേപക്കൾക്ക് അറുതിയാകും. പൊതുമരാമത്ത് വകുപ്പിന്റെ അനുമതി ലഭിക്കുന്നതോടെ കാനകീറി പൈപ്പ് ഇടൽ ആരംഭിക്കുമെന്നാണ് അധികൃതർ നൽകുന്ന സൂചനകൾ.