09 May 2024 Thursday

ഡിവൈഎഫ്ഐ നന്നംമുക്ക് മേഖല സമ്മേളനം സമാപിച്ചു

ckmnews


ചങ്ങരംകുളം: ഡിവൈഎഫ്ഐ നന്നംമുക്ക് മേഖല സമ്മേളനം കോടിയേരി ബാലകൃഷ്ണൻ നഗറിൽ നടന്നു. ഡിവൈഎഫ്ഐ മുൻ ജില്ലാ സെക്രട്ടറിയും സിപിഐ എം എടപ്പാൾ ഏരിയ സെക്രട്ടറിയുമായ ടി സത്യൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.

 ബിനു നന്നംമുക്ക്‌ അധ്യക്ഷത വഹിച്ചു. അർച്ചന രക്തസാക്ഷി പ്രമേയവും മന്യ അനുശോചന പ്രമേയവും അബ്ദുൾ റൗഫ്‌ പ്രവർത്തന റിപ്പോർട്ടും സിദ്ധീഖ്‌ ആറ്റിങ്ങൽ സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. കരീം സ്വാഗതം പറഞ്ഞു. പുതിയ മേഖല സെക്രട്ടറിയായി റൗഫ് തെങ്ങിലിനേയും, പ്രസിഡന്റായി നിഷാർ ബാബുവിനേയും ,ട്രഷറർ ആയി ഷിബിൽ കല്ലൂർമ്മയേയും സമ്മേളനം തെരെഞ്ഞടുത്തു.