വളയംകുളം ഇസ്ലാഹി അസോസിയേഷന് കീഴിലുള്ള ഓർഫൻ കെയർ മാതൃ സംഗമം അഡ്വക്കേറ്റ് എം കെ നസീർ ഉദ്ഘാടനം ചെയ്തു

വളയംകുളം ഇസ്ലാഹി അസോസിയേഷന് കീഴിലുള്ള ഓർഫൻ കെയർ മാതൃ സംഗമം അഡ്വക്കേറ്റ് എം കെ നസീർ
ഉദ്ഘാടനം ചെയ്തു
ചങ്ങരംകുളം:മാറിയ ജീവിത സാഹചര്യങ്ങളിൽ കുടുംബങ്ങളിൽ ഏതുതരം പ്രതിസന്ധികൾ ഉണ്ടായാലും അവരെ പിടിച്ചു നിൽക്കാൻ പ്രാപ്തരാക്കുന്നതിന് കഴിയുന്ന വിധത്തിലുള്ള പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകാൻ മഹല്ലുകളിൽ സംവിധാനം ഉണ്ടാകണമെന്ന് കേരള വഖഫ് ബോർഡ് ചെയർമാൻ അഡ്വക്കേറ്റ് എം കെ നസീർ പറഞ്ഞു
വളയംകുളം ഇസ്ലാഹി അസോസിയേഷന് കീഴിലുള്ള ഓർഫൻ കെയർ മാതൃ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.വ്യക്തികളിലെ മാനസിക സംഘർഷവും ആത്മഹത്യാ പ്രയരണയും എന്ന വിഷയത്തിൽ ഡോക്ടർ ശില്പ
ടി എം നജിമ
ഗായത്രി മോഹൻ വനിതകൾക്കുള്ള തൊഴിൽ സംരംഭം സംബന്ധിച്ച് സത്യൻ നാട്ടുനന്മ എന്നിവർ ക്ലാസുകൾ എടുത്തു.ചടങ്ങിൽ പി പിഎം അഷ്റഫ് അധ്യക്ഷ വഹിച്ചു.പി പി ഖാലിദ് അഡ്വക്കേറ്റ് റസിയ
കെ വി മുഹമ്മദ് അബ്ബാസ് അലി എന്നിവർ പ്രസംഗിച്ചു.മുസ്തഫ കാഞ്ഞൂർ കുട്ടികൾക്കുള്ള ഉപഹാരങ്ങൾ നൽകി.സയ്യിദ് സുല്ലമി മുഖ്യപ്രഭാഷണം നടത്തി