Edappal
കരിവന്നൂർ ബാങ്ക് തട്ടിപ്പ് ഒരു മഞ്ഞ് മലയുടെ ഒരഗ്രം മാത്രം മാത്യൂ കുഴൽനാടൻ എം.എൽ.എ

കരിവന്നൂർ ബാങ്ക് തട്ടിപ്പ്
ഒരു മഞ്ഞ് മലയുടെ ഒരഗ്രം മാത്രം മാത്യൂ കുഴൽനാടൻ എം.എൽ.എ
എടപ്പാൾ:കരിവന്നൂർ ബാങ്ക് തട്ടിപ്പ് മായി പുറത്ത് വന്നിട്ടുള്ളത് ഒരു മഞ്ഞ് മലയുടെ ഒരഗ്രം മാത്രമാണ് എന്നതാണ് അറിയാൻ കഴിഞ്ഞത്. നിരവധി സഹകരണ ബാങ്കുകളിൽ നിന്നായി സംഘമായ കൊള്ളയാണ് നടന്നത് എന്നും ഈ വിഷയത്തെ പൊതു സമൂഹത്തിൻ്റെ മുൻനിർത്തി ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും, കരുവന്നൂർ അടക്കമുളള ബന്ധപ്പെട്ട മറ്റ് സ്ഥാപനങ്ങളിലെ കൊള്ള നടത്തിയ കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരും വരെ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്നും മാത്യൂ കുഴൽനാടൻ എം.എൽ.എ. പറഞ്ഞു.എടപ്പാളിൽ തവനുർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആര്യാടൻ മുഹമ്മദ് അനുസ്മരണ യോഗത്തിൽ സംസാരിക്കാൻ എത്തിയപ്പോൾ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.