09 May 2024 Thursday

റോളർ സ്കാറ്റിങ് ചാമ്പ്യൻഷിപ്പിൽ വിജയം നേടി ആലംകോട് സ്വദേശി മാനവ് മോഹൻ

ckmnews


ചങ്ങരംകുളം:റോളർ സ്കാറ്റിങ് ചാമ്പ്യൻഷിപ്പിൽ വിജയം നേടി ആലംകോട് സ്വദേശി മാനവ് മോഹൻ.കടകശ്ശേരി ഐഡിയൽ ഇൻറർനാഷണൽ സ്കൂളിൽ നടന്ന ജില്ലാതല റോളർ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പിൽ 9- 11 കാറ്റഗറിയിൽ 200 മീറ്റർ റോളർ സ്കേറ്റിംഗ് മത്സരത്തിലാണ് മാനവ് മോഹൻ ബ്രൗൺസ് മെഡൽ നേടിയത്.കക്കിടിപ്പുറം സംസ്കൃതി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയാണ്.പരിശീലകൻ ഓസ്റ്റിൻന്റെയും ഹഫീസിന്റെയും നേതൃത്വത്തിൽ പരിശീലനം നേടിവരുകയാണ്.ചങ്ങരംകുളം ആലംകോട് സ്വദേശി മോഹൻദാസ് വർഷ ദമ്പതികളുടെ മകനാണ് മാനവ്