09 May 2024 Thursday

ജില്ലാ ലൈബ്രറി കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ വായനാമത്സരം സംഘടിപ്പിച്ചു

ckmnews


ചങ്ങരംകുളം: ജില്ലാ ലൈബ്രറി കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ ആലങ്കോട് എകെജി സാംസ്കാരിക കേന്ദ്രം ആൻഡ് വായനശാലയുടെ സഹകരണത്തോടെ ആലങ്കോട് പഞ്ചായത്ത് തല വായനാ മത്സരം നടത്തി. എൽപി, യുപി മത്സരം ചിയ്യാനൂർ ജിഎൽപി സ്കൂളിൽ നടന്നു. പൊന്നാനി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി വി പ്രകാശൻ ഉദ്ഘാടനം ചെയ്തു. രവി ആലംകോട് അധ്യക്ഷനായി.ദിലീപ്,വായനശാലാ പ്രവർത്തകരായ വേലായുധൻ, രാജീവ്, മനു, പ്രദീപ്‌, രതീഷ് എന്നിവർ സംസാരിച്ചു. പി ടി ശശിധരൻ സ്വാഗതവും രതീഷ് നന്ദിയും പറഞ്ഞു.