09 May 2024 Thursday

എടപ്പാൾ ഉപജില്ല കായികമേളയ്ക്ക് തവനൂരിൽ തുടക്കമായി

ckmnews

എടപ്പാൾ: സബ്ജില്ലാ സ്കൂൾ  കായികമേളയ്ക്ക് തവനൂർ കെ എം ജി വി എച്ച് എസ് സ്കൂളിൽ തുടക്കമായി. എ ഇ ഒ പതാക ഉയർത്തി. മാർച്ച് ഫാസ്റ്റിന് പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി രാമകൃഷ്ണൻ സെല്യൂട്ട് സ്വീകരിച്ചു. തവനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി പി നസീറ അധ്യക്ഷത വഹിച്ചു.ഫൈസൻ എടശ്ശേരി, മജീദ് കഴുങ്കിൽ, കെ ജി ബാബു, ടി വി ശിവദാസ് തുടങ്ങി ജനപ്രതിനിധികളും അധ്യാപകരും വിദ്യാർത്ഥികളും പരിപാടിയിൽ സംബന്ധിച്ചു. വിപി ശ്രീനിവാസൻ സ്വാഗതവും എ സി പ്രേംരാജ് മാസ്റ്റർ നന്ദിയും പറഞ്ഞു.29 ന് വൈകീട്ട് നടക്കുന്ന സമാപന സമ്മേളനം തവനൂർ എം എൽ എ ഡോ. കെടി ജലീൽ ഉദ്ഘാടനം ചെയ്യും.