09 May 2024 Thursday

ജനാധിപത്യ മഹിളാ അസോസിയേഷന്‍ ആലം കോട് വില്ലേജ് കമ്മറ്റി കാൽ നട പ്രചരണ ജാഥ സംഘടിപ്പിച്ചു

ckmnews

ജനാധിപത്യ മഹിളാ അസോസിയേഷന്‍ ആലം കോട് വില്ലേജ് കമ്മറ്റി കാൽ നട പ്രചരണ ജാഥ  സംഘടിപ്പിച്ചു


എടപ്പാൾ: "മോദി സര്‍ക്കാര്‍ സ്ത്രീ വിരുദ്ധ സർക്കാർ" എന്ന മുദ്രാവാക്യം ഉയര്‍ത്തി ഒക്ടോബര്‍ 5 ന് ഡൽഹിയിൽ നടക്കുന്ന പാര്‍ലമെന്റ് മാര്‍ച്ചിന്റെ പ്രചരണാർത്ഥം ജനാധിപത്യ മഹിളാ അസോസിയേഷന്‍  ആലംകോട് വില്ലേജ് കമ്മിറ്റി കാൽ നട പ്രചരണ ജാഥ സംഘടിപ്പിച്ചു.മാന്തടത്തിൽ നിന്നാരംഭിച്ച ജാഥ മഹിളാ അസോസിയേഷന്‍ ജില്ലാ   പ്രസിഡണ്ട് അഡ്വ. ഇ സിന്ധു ഉദ്ഘാടനം ചെയ്തു.മഹിളാ അസോസിയേഷൻ ഏരിയ കമ്മറ്റി അംഗം വിനിത

 അധ്യക്ഷത വഹിച്ചു.മഹിളാ അസോസിയേഷൻ ഏരിയ സെക്രട്ടറി ആരിഫാ നാസർ, മഹിളാ അസോസിയേഷൻ ഏരിയാ എക്സിക്യൂട്ടിവ് അംഗങ്ങളായ മിസിരിയ സെയ്ഫുദ്ദീൻ, കോമളം, ഉഷ, സുലൈഖ ,തുടങ്ങിയർ ജാഥയ്ക്ക് അഭിവാദ്യമർപ്പിച്ച് സംസാരിച്ചു. വിവിധ യൂണിറ്റ് കമ്മറ്റി ഭാരവാഹികൾ , യൂണിറ്റ് കമ്മറ്റി അംഗങ്ങൾ തുടങ്ങിയവർ ജാഥയിൽ പങ്കെടുത്തു. വില്ലേജ് കമ്മറ്റി ജോയന്റ് കൺവീനർ ഷെമീന സ്വാഗതവും ജാഥാ ക്യാപ്റ്റൻ പ്രഭിത നന്ദിയും പറഞ്ഞു.