09 May 2024 Thursday

എം.എസ്.എം. ജൻലൈറ്റ് സ്റ്റുഡന്റ് കോൺഫറൻസിന്റെ സ്വാഗത സംഘം രൂപീകരിച്ചു

ckmnews

എം.എസ്.എം.  ജൻലൈറ്റ്  സ്റ്റുഡന്റ് കോൺഫറൻസിന്റെ സ്വാഗത സംഘം രൂപീകരിച്ചു


പുത്തനത്താണി :എം. എസ്.എം മലപ്പുറം വെസ്റ്റ് ജില്ല സമിതിയുടെ നേതൃത്വത്തിൽ ഒക്ടോബർ 23 ന് എമറാൾഡ് പാലസ് കുറുക്കോൾ കുന്നിൽ സംഘടിപ്പിക്കുന്ന ജെൻലൈറ്റ്  സ്റ്റുഡന്റ് കോൺഫറൻസിന്റെ സ്വാഗത സംഘം രൂപീകരിച്ചു.കെഎൻഎം മർക്കസുദഅവ സംസ്ഥാന ജനറൽ സെക്രട്ടറി സിപി ഉമർ സുല്ലമി, പ്രസിഡന്റ് ഡോ.ഇകെ. അഹ്‌മദ്‌ കുട്ടി എന്നിവരാണ് മുഖ്യ രക്ഷാധികാരികൾ. അബ്ദുൽ കരീം എഞ്ചിനീയർ, ആബിദ് മദനി എന്നിവർ രക്ഷാദികാരികൾ ആയ സമിതിയിൽ എം. എസ്. എം ജില്ല സെക്രട്ടറി റഷാദ് പറവണ്ണയാണ് ജനറൽ കൺവീനർ.നുഹ്മാൻ ഷിബിലി, മുഹ്സിൻ നെല്ലിക്കാട്, ഫഹീം ചങ്ങരംകുളം, മുനീബ് തിരൂരങ്ങാടി, ഹിഷാം മജീദ്, അബ്ദുൽ ജവാദ്, ഹഫീസ് താനാളൂർ, നബീൽ ആലൂർ, ജാസിം ചെനക്കലങ്ങാടി നിബ്രസുൽ ഹഖ് എന്നിവർ വിവിധ സബ് കമ്മിറ്റികളുടെ കൺവീനർമാരായി പ്രവർത്തിക്കും.ജില്ലയിലെ 9 മണ്ഡലങ്ങളിലെ 53 യൂണിറ്റുകളിൽ നിന്നും 20 ക്യാമ്പസ് യൂണിറ്റുകളിൽ നിന്നുമായി 1500 ഓളം വിദ്യാർത്ഥികൾ പ്രോഗ്രാമിൽ പങ്കെടുക്കും.യോഗത്തിൽ സുഹൈൽ സാബിർ, ഇബ്രാഹിം അൻസാരി, മൂസക്കുട്ടി മദനി, മുബീന തിരൂർ, നുഫൈൽ തിരൂരങ്ങാടി, തുടങ്ങിയവർ സംസാരിച്ചു