08 May 2024 Wednesday

കുതിരയോട്ടത്തില്‍ ചരിത്രം കുറിച്ച് നിദ അൻജുമിന് കായിക കൂട്ടായ്മ സ്വീകരണം നൽകി

ckmnews

കുതിരയോട്ടത്തില്‍ ചരിത്രം കുറിച്ച് നിദ അൻജുമിന് കായിക കൂട്ടായ്മ സ്വീകരണം നൽകി


ദീര്‍ഘദൂര കുതിരയോട്ട മത്സരം  പൂർത്തിയാക്കി  ഇന്ത്യയുടെ അഭിമാനമായി മാറിയ  തിരൂർ സ്വദേശിനി നിദ അൻജുമിന് കായിക കൂട്ടായ്മ സ്വീകരണം നൽകി. മലപ്പുറം സെൻ്റ് ജോസഫ് ചർച്ച് പാരിഷ് ഹാളിൽ നടന്ന പരിപാടിയിൽ പിവി അബ്ദുൽ വഹാബ് എംപി ഉപഹാരം  നൽകി.നിദയിലൂടെ മലപ്പുറം പെരുമ ഉയർത്തിയെന്ന് അദ്ദേഹം പറഞ്ഞു.ഇന്ത്യയുടെ അഭിമാനമാണ് നിദയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് വിപി അനിൽ അധ്യക്ഷത വഹിച്ചു.പാരീസിൽ നടന്ന ഇക്വസ്ട്രിയൻ വേൾഡ് എൻഡ്യുറൻസ് ചാംപ്യൻഷിപ്പ് പൂർത്തിയാക്കുന്ന ആദ്യ ഇന്ത്യൻ ജൂനിയർ താരമാണ് നിദ അൻജും ചെലാട്ട്. ഒന്നിലേറെ തവണ 100 കിലോമീറ്റർ ദൂരം കുതിരയോട്ടം പൂർത്തിയാക്കി ത്രീ സ്റ്റാർ റൈഡർ പദവി നേടിയ ആദ്യ ഇന്ത്യൻ വനിതയും നിദയാണ്.എപി അനിൽകുമാർ എം എൽ എ, നഗരസഭ ചെയർമാൻ മുജീബ് കാടേരി, എംഎസ്പി അസി. കമാൻഡന്റ് ഹബീബ് റഹ്മാൻ, കാലിക്കറ്റ് യൂണിവേഴ്സിറ്റി കായിക വിഭാഗം മേധാവി ഡോ.വിപി സക്കീർ ഹുസൈൻ, വിവിധ കായിക അസോസിയേഷൻ പ്രതിനിധികളായ ഡോ. അൻവർ അമീൻ ചേലാട്ട്, കെഎം അനിൽകുമാർ,കെ അൻവർ, മജീദ് ഐഡിയൽ, പിഎം സുധീർ കുമാർ, സി സുരേഷ് സ്പോർട്സ് കൗൺസിൽ സെക്രട്ടറി അർജുൻ, ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡൻ്റ് യു തിലകൻ,സെക്രട്ടറി ഹൃഷികേഷ് കുമാർ എന്നിവർ സംസാരിച്ചു.