26 April 2024 Friday

മുഖാവരണം ധരിച്ച് ഓട്ടോക്കാരെ പണം നല്‍കാതെ കബളിപ്പിക്കുന്നതായി പരാതി

ckmnews

*മുഖാവരണം ധരിച്ച് ഓട്ടോക്കാരെ പണം നൽകാതെ  കബളിപ്പിക്കുന്നതായി പരാതി*


എടപ്പാൾ: കോവിഡിനെ പ്രതിരോധിക്കാൻ നിർബന്ധമാക്കിയ മുഖാവരണം തട്ടിപ്പിനുള്ള മറയാക്കുന്നത് വ്യാപകമാകുന്നു.ഓട്ടോറിക്ഷ വിളിച്ച് ദീർഘദൂര ഓട്ടം പോയ ശേഷം പണംനൽകാതെ മുങ്ങുന്ന തട്ടിപ്പാണ് പുതിയ രീതി. തലമുണ്ട സ്വദേശികളായ രണ്ടു ഓട്ടോഡ്രൈവർമാർക്ക് കഴിഞ്ഞദിവസം ഇത്തരത്തിൽ ഓട്ടംപോയി വലിയ സംഖ്യയാണ് വാടകയിനത്തിൽ നഷ്ടപ്പെട്ടത്.അംശക്കച്ചേരിയിൽ ഓടുന്ന അശോകന്റെ ഓട്ടോവിളിച്ച് ചമ്രവട്ടത്തേക്കും പിന്നീട് തിരൂർ നഗരസഭയിലേക്കും പോയി. എടപ്പാളിലേക്കു തന്നെ വരാനുണ്ടെന്നും കാത്തുനിൽക്കാനും പറഞ്ഞശേഷം പോയ ആളെ ഒരുമണിക്കൂർ നേരം കാത്തിട്ടും കാണാതായപ്പോഴാണ് കബളിപ്പിക്കപ്പെട്ട വിവരം അശോകൻ അറിയുന്നത്. ഓടിയ പണവും വെയിറ്റിങ് ചാർജുമടക്കം എല്ലാംപോയാണ് ഇദ്ദേഹം തിരിച്ചുപോന്നത്.മുഖാവരണമിട്ടിരുന്നതിനാൽ തിരഞ്ഞു നോക്കി കണ്ടുപിടിക്കാൻ പോലും പറ്റാത്ത അവസ്ഥയാണ് ഇവർക്കുണ്ടായത്.