09 May 2024 Thursday

കോക്കൂർ ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്കൂളിൽ ടെക്നോൽസവ് - 23 സംഘടിപ്പിച്ചു

ckmnews


 ചങ്ങരംകുളം: കോക്കൂർ ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്കൂളിൽ ടെക്നോൽസവ് 23 സംഘടിപ്പിച്ചു. വിവിധ വിഭാഗങ്ങളിലായി 3 മണിക്കൂർ നീണ്ട തത്സമയ മത്സരങ്ങളും സ്റ്റിൽ മോഡൽ , വർക്കിംഗ്‌ മോഡൽ എന്നിവയുടെ പ്രദർശനവും സംഘടിപ്പിച്ചു. ഇലക്ട്രോണിക്സ് , എലെക്ട്രിക്കൽ വയറിങ് , കാർപെന്ററി , ഷീറ്റ് മെറ്റൽ വർക്ക്‌ , വേസ്റ്റ് മെറ്റീരിയൽ പ്രോഡക്ടസ് , ത്രെഡ് പറ്റേൺ , ജോമേട്രിക്കൽ ചാർട്ട് , ഡിജിറ്റൽ പെയിന്റിംഗ് , അനിമേഷൻ എന്നീ വിഭാഗങ്ങളിലായി 75 -ഓളം കുട്ടികൾ മത്സരങ്ങളിൽ പങ്കാളികളായി. ഉച്ചയ്ക്കു ശേഷം നടന്ന പ്രദർശനത്തിന്റെ ഉദ്ഘാടനം സ്കൂൾ സൂപ്രണ്ട് സുരേന്ദ്രൻ വി.കെ നിർവഹിച്ചു. പി ടി എ ഭാരവാഹികളായ മുഹമ്മദ് സക്കീർ, സൈമൺ എന്നിവരും ചടങ്ങിൽ പങ്കാളികളായി. സംഘാടക സമിതി കൺവീനർ സ്കൂൾ ഹോർമാൻ രുഗ്മിണി ടീച്ചർ നന്ദി രേഖപ്പെടുത്തി. മത്സരങ്ങളും പ്രദർശനവും കുട്ടികൾക്ക് ശാസ്ത്ര സാങ്കേതിക വൈദഗ്ധ്യം വളർത്താൻ ഏറെ ഉതകുന്ന തരത്തിലുള്ളതായിരുന്നു.