09 May 2024 Thursday

ഉപജില്ലാ കലോത്സവം നവംബർ ആദ്യവാരത്തിൽ എടപ്പാൾ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും

ckmnews


എടപ്പാൾ: ഉപജില്ലാ കലോത്സവം നവംബർ ആദ്യവാരത്തിൽ എടപ്പാൾ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും.ഉപജില്ലാ കായികമേളയ്ക്ക് തിങ്കളാഴ്ച തവനൂർ കേളപ്പൻ മെമ്മോറിയൽ ഗവണ്മെന്റ് വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂൾ ഗ്രൗണ്ടിൽ തുടക്കമാകും.നാലുദിവസം നീണ്ടുനിൽക്കുന്ന മേള സെപ്റ്റംബർ 30ന് സമാപിക്കും.ഉപജില്ലാ ശാസ്ത്രമേള ഒക്ടോബറിൽ വളയംകുളം എം വി എം സ്കൂൾ പാവിട്ടപ്പുറം അസബാഹ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലായി നടക്കും. ഇതിനായുള്ള സ്വാഗതസംഘരൂപീകരണം സെപ്റ്റംബർ 26ന് ചൊവ്വാഴ്ച വൈകിട്ട് മൂന്നിന് കോക്കൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ സ്വാഗതസംഘ രൂപീകരണയോഗം ചേരും.