09 May 2024 Thursday

കുറ്റിപ്പുറത്ത് 4 കിലോ കഞ്ചാവുമായി യുവാവ് എക്സൈസ് സംഘത്തിന്റെ പിടിയിലായി

ckmnews


എടപ്പാൾ: 4 കിലോ കഞ്ചാവുമായി യുവാവ് എക്സൈസ് സംഘത്തിന്റെ പിടിയിലായി.അനന്താവൂർ കുത്ത് കല്ല് സ്വദേശി വെളുത്തേടത്ത് പറമ്പിൽ ജാഫർ സ്വദിഖിനെയാണ് കഞ്ചാവുമായി എക്സെെസ് സംഘം പിടികൂടിയത്.എക്സൈസ് വകുപ്പിന്റെ സ്ട്രൈക്ക് റൈഡിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് പട്ടർനടക്കാവ് കുണ്ടിലങ്ങാടിയിൽ വെച്ച് ഓട്ടോറിക്ഷയിൽ കടത്തിയ 4 കിലോ കഞ്ചാവുമായി ഇയാൾ പിടിയിലായത്.പിടിയിലായപ്രതിയെ തിരൂർ കോടതിയിൽ ഹാജറാക്കി