09 May 2024 Thursday

കേരള മുസ്‌ലിം ജമാഅത്ത് എടപ്പാൾ സോൺ മീലാദ് റാലി പ്രൗഢമായി

ckmnews


എടപ്പാൾ: തിരുനബിയുടെ സ്നേഹ ലോകം എന്ന ശീർഷകത്തിൽ  കേരള മുസ്‌ലിം ജമാഅത്ത്  എടപ്പാൾ സോൺ മീലാദ് സന്ദേശ റാലി വട്ടംകുളത്ത് പ്രൗഢമായി സമാപിച്ചു.

വൈകീട്ട് നാലിന് ശുകപുരം പെട്രൂൾ പമ്പ് പരിസരത്ത് നിന്ന് ആരംഭിച്ച റാലി വട്ടംകുളം സെന്ററിൽ സമാപിച്ചു

കേരള മുസ്‌ലിം ജമാഅത്ത് .എസ് വൈ എസ് . എസ് എസ് എഫ് , എസ് ജെ എം , ഐ പി എഫ് പ്രവർത്തകർ അണിനിരന്നു . സോൺ , ഡിവിഷൻ, റെയ്ഞ്ച്  ഭാരവാഹികൾ റാലിക്ക് നേതൃത്വം നൽകി. 

സയ്യിദ് എസ് ഐ കെ തങ്ങൾ മൂതൂർ പ്രാർത്ഥന നടത്തി. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന കൗൺസിലർ കെ സിദ്ദീഖ് മൗലവി അയിലക്കാട് ഉദ്ഘാടനം ചെയ്തു. പി പി നൗഫൽ സഅദി സന്ദേശ പ്രഭാഷണം നടത്തി.വി വി അബ്ദുറസാഖ് ഫൈസി മാണൂർ എം ഹൈദർ മുസ്‌ലിയാർ , അബ്ദുൽ ജലീൽ അഹ്സനി , മുഹമ്മദ് നജീബ് ആഹ്സനി  , ഹബീബ് അഹ്സനി, റഫീഖ് അഹ്സനി ,ഉമറുൽ ഫാറൂഖ് സഖാഫി ,റഫീഖ് ഇർഫാനി മാണൂർ, പ്രൊ അനീസ് ഹൈദരി.ഹസൻ നെല്ലിശേരി, എം അബൂബക്കർ ബാഖവി, മുസ്തഫ ശുകപുരം, മൊയ്തീൻ ഹാജി നേതൃത്വം നൽകി.

ക്യാമ്പയിൻ കാലത്ത് സെമിനാർ , അക്കാദമിക് കോൺഫറൻസ് , ടൗൺ മൗലിദ്, വീട്ടു മൗലിദ്, പുസ്തക ചർച്ച, സ്നേഹക്കൂട്ടം , മെഗാ ക്വിസ് തുടങ്ങിയ പദ്ധതികൾ നടക്കും