08 May 2024 Wednesday

പൊന്നാനി ഹാർബർ ടോൾ പിരിവ് വ്യാജരേഖ വഴി നേടിയത്:മത്സ്യ തൊഴിലാളികൾ

ckmnews


പൊന്നാനി:പൊന്നാനി ഫിഷിങ് ഹാർബറിൽ ടോൾ പിരിക്കാനുള്ള കരാർ നേടിയത് വ്യാജരേഖകൾ ഹാജരാക്കിയാണ് കരാറുകാരൻ നേടിയത് എന്ന് മത്സ്യ തൊഴിലാളികൾ.

ലൈഫ് മെഡിക്കൽസ് എന്ന സ്ഥാപനത്തിന്റെ പേരിൽ ഹാജരാക്കിയ ഡി.ഡി ആ സ്ഥാപനത്തിന്റെ അറിവോടെ അല്ലെന്ന് ഇവർ ആരോപിക്കുന്നു. ടോൾ പിരിക്കുന്ന കരാറുകാരന് ഡി.ഡിയിൽ പറയുന്ന സ്ഥാപനമില്ല എന്നു ഈ സ്ഥാപനത്തിന്റെ ഉത്തരവാദിത്തപ്പെട്ടവർ അത് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട് എന്നും മത്സ്യത്തൊഴിലാളികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.


വ്യാജരേഖ ചമച്ച് ആണ് കരാർ നേടിയത് എന്നു ഉദ്യോഗസ്ഥർക്ക് ബോധ്യമായ സ്ഥിതിക്ക് ഈ കരാർ റദ്ദ് ചെയ്ത് പുതിയ ടെൻഡർ ക്ഷണിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം കോടതിയെ സമീപിക്കുമെന്നും മത്സ്യത്തൊഴിലാളികൾ പറഞ്ഞു.