09 May 2024 Thursday

ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ കോലത്ത്പാടം കോൾപടവിലെ കർഷകരുടെ യോഗം വിളിക്കണം:കർഷക സംരക്ഷണസമിതി

ckmnews


ചങ്ങരംകുളം:ഒക്ടോബർആദ്യവാരത്തിൽ നടക്കേണ്ട കോലത്ത് പാടം കോൾപടവിലെ കർഷകരുടെ വാർഷിക യോഗം ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ വിളിച്ച് ചേർക്കണമെന്ന് കർഷക സംരക്ഷണസമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു.പമ്പിംങ് ചാർജ് 1500 രൂപ ഏക്കറിന് കർഷകരിൽ നിന്നും ഈടാക്കുക,വിത്ത് വിതരണം കൃഷി ഭവൻ മുഖേനെ നടത്തുക,കൊയ്ത്ത് മിഷ്യൻ ടെൻഡർ അടിസ്ഥാനത്തിൽ കോൾ പടവിൽ ഇറക്കുക,ഗുണമേന്മയുള്ളഇത്തിൾ കർഷകർക്ക് വിതരണം ചെയ്യുക എന്നീ ആവശ്യങ്ങൾ കർഷക സംരക്ഷണ സമിതി യോഗത്തിൽ കർഷകർ ഉന്നയിച്ചു.യോഗത്തിൽ ശ്രീകുമാർ പെരുമുക്ക് അധ്യക്ഷത വഹിച്ചു.ഹക്കീം പെരുമുക്ക്,വി.കമറുദ്ദീൻ,സി വി.ഇബ്രാഹീം.പി കെ.അബ്ദുള്ളക്കുട്ടി,എപിഅബ്ദുല്ല കുട്ടി,സി. വി.ഗഫൂർ എന്നിവർ സംസാരിച്ചു