08 May 2024 Wednesday

പൊന്നാനി ചാവക്കാട് ഹൈവെയിൽ ടോറസ് ലോറി ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

ckmnews

പൊന്നാനി ചാവക്കാട് ഹൈവെയിൽ ടോറസ് ലോറി ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു


പൊന്നാനി:പൊന്നാനിയിൽ  ലോറി ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു.പൊന്നാനി ആനപ്പടി സ്വദേശി ആല്യമക്കാനകത്ത് മുത്തലിബ്(40) ആണ് മരിച്ചത്‌.വ്യാഴാഴ്ച വൈകിയിട്ട് അഞ്ച് മണിയോടെ പൊന്നാനി ചാവക്കാട് ഹൈവെയിൽ

റൗബ ബാറിന് സമീപത്താണ് അപകടം.റോഡ് വർക്കിനായി വന്ന ടോറസ് ലോറിയും മുത്തലിബ് സഞ്ചരിച്ച ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു.നാട്ടുകാർ ചേർന്ന് പൊന്നാനി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.