09 May 2024 Thursday

അത്മഹത്യ പ്രധിരോധ പരിശീലന പരിപാടി സംഘടിപ്പിച്ചു

ckmnews

അത്മഹത്യ പ്രധിരോധ പരിശീലന പരിപാടി സംഘടിപ്പിച്ചു


ചങ്ങരംകുളം:അസബാഹ് ആർട്സ് ആൻ്റ് സയൻസ് കോളേജിൽ അത്മഹത്യ പ്രധിരോധ പരിശീലന പരിപാടി സംഘടിപ്പിച്ചു.കോളെജിലെ പീർ ഗ്രൂപ്പ്, വുമൺ ഡിവലെപ്മെൻ്റ് സെൽ, മെൻ്റൽ ഹെൽത്ത് ക്ലബ് അംഗങ്ങൾ എന്നിവർക്ക് വേണ്ടി ആത്മഹത്യ പ്രതിരോധ പരിശീലനം നൽകി. പരിപാടിക്ക് ഷാജിത വി സ്വാഗതം പറഞ്ഞു, അസബാഹ് ട്രസ്റ്റ് പ്രസിഡൻ്റ് പി പി അഷ്റഫ് ഉൽഘാടനം ചെയ്തു.ലോക ആത്മഹത്യ പ്രതിരോധ ദിനത്തോടനുബന്ധിച്ച് കോഴിക്കോട് വെച്ച് listening community, team Incubation തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ നടന്ന ഏകദിന പരിശീലന പരിപാടിയിൽ പങ്കെടുത്ത വിദ്യാർഥികളായ നുസൈബ നദ്രാൻ, മുഹമദ് ഫർഹാൻ, ഫാത്തിമത്തുൽ ഹനാൻ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി