09 May 2024 Thursday

പോഷണ മാസം'ദിനാചരണത്തിന്റെ ഭാഗമായി പോഷകാഹാര പ്രദർശനം നടന്നു

ckmnews

പോഷണ മാസം'ദിനാചരണത്തിന്റെ ഭാഗമായി പോഷകാഹാര പ്രദർശനം നടന്നു


പൊന്നാനി:പോഷൻ അഭിയാൻ 2023'സെപ്റ്റംബർ 1 മുതൽ 30 വരെ നടക്കുന്ന പോഷണ മാസം'ദിനാചരണത്തിന്റെ ഭാഗമായി പൊന്നാനി ബ്ലോക്ക്‌ പഞ്ചായത്ത്‌ ജിആർസി,ഐസിഡിഎസ് എന്നിവയുടെ ആഭിമുഖ്യത്തിൽ പോഷകാഹാര പ്രദർശനം നടന്നു. പൊന്നാനി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.സിഡിപിഒ രമ ഒ പി സ്വാഗതം പറഞ്ഞ പരിപാടിയിൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം ജയശ്രീ ആശംസകൾ അർപ്പിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗങ്ങൾ പഞ്ചായത്തിലെ ഉദ്യോഗസ്ഥർ അംഗൻവാടി വർക്കർമാർ എന്നിവർ പങ്കെടുത്തു. ചെറു ധാന്യങ്ങൾ പച്ചക്കറിക്കൾ പഴങ്ങൾ എന്നിവ ദൈന്യംദിന ഭക്ഷണത്തിൽ ഉൾപെടുത്തുന്നതിന്റെ പ്രാധാന്യത്തെ കുറിച്ചുള്ള വീഡിയോ പ്രദർശനം യോഗ ഡെമോൺസ്ട്രഷൻ എന്നിവ നടന്നു.

പരിപാടികൾക്കു ICDS സൂപ്പർവൈസര്മാരായ മേരി മാനസ, ശ്രീമതി. കൃഷ്‌ണേന്ദു, NNM കോർഡിനേറ്റർ പാർവതി,ജിആർസി കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ  ആതിര കെ പി, സൈക്കോ സോഷ്യൽ കൗൺസിലർമാർ ഐസിഡിഎസ് ഉദ്യോഗസ്ഥരായ സുബ്രമണ്യൻ, റിജിൻ,  രതീഷ് എന്നിവർ നേതൃത്വം നൽകി.