09 May 2024 Thursday

പാവിട്ടപ്പുറത്തെ അജ്ഞാത ജീവി:ആശങ്ക അകറ്റണമെന്ന് നാട്ടുകാർ കണ്ടാൽ പുലിയെന്ന് തോന്നിക്കുന്ന ജീവിയെ നേരിട്ട് കണ്ടെന്ന് വീട്ടുടമ

ckmnews

പാവിട്ടപ്പുറത്തെ അജ്ഞാത ജീവി:ആശങ്ക അകറ്റണമെന്ന് നാട്ടുകാർ


കണ്ടാൽ പുലിയെന്ന് തോന്നിക്കുന്ന ജീവിയെ നേരിട്ട് കണ്ടെന്ന് വീട്ടുടമ


ചങ്ങരംകുളം:പാവിട്ടപ്പുറത്ത് കഴിഞ്ഞ ദിവസം പുലിയെ കണ്ടെന്ന വീട്ടുടമയുടെ വെളിപ്പെടുത്തൽ പ്രദേശവാസികളിൽ ആശങ്ക സൃഷ്ടിച്ച സാഹചര്യത്തിൽ അധികൃതർ ജനങ്ങളുടെ ആശങ്ക അകറ്റണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.പാവിട്ടപ്പുറം സ്വദേശി കോടിയിൽ സുലൈമാനാണ് രാത്രി ഒമ്പതര മണിയോടെ വീടിന്റെ പുറക് വശത്ത് കൂടി പുലിയെന്ന് തോന്നിക്കുന്ന ജീവി നടന്ന് വരുന്നത് കണ്ടത്.സുലൈമാന്റെ മകളും ഇത് കണ്ടെന്ന് സുലൈമാൻ പറയുന്നു.ബഹളം വെച്ചതോടെ ഓടിക്കൂടിയ പ്രദേശവാസികൾ ഏറെ നേരം തിരച്ചിൽ നടത്തിയെങ്കിലും ഫലം കണ്ടില്ല.സംഭവം അറിഞ്ഞ് ചങ്ങരംകുളം പോലീസും പഞ്ചായത്ത് പ്രസിഡണ്ട് അടക്കമുള്ളവരും പ്രദേശത്ത് എത്തുകയും ചെയ്തു.സംഭവം വനം വകുപ്പ് ആധികൃതരുടെ ശ്രദ്ധയിൽ പെടുത്തുകയും ചെയ്തിരുന്നു.എന്നാൽ പ്രദേശത്ത് കണ്ട പുലിയുടേതെന്ന് തോന്നിക്കുന്ന കാൽപാടുകൾ പുലിയുടേതല്ല എന്നാണ് അധികൃതരുടെ നിഗമനം.ഒരാഴ്ച മുമ്പ് സുലൈമാന്റെ ഗർഭിണിയായ ആടിനെ കൂട് പൊളിച്ച് കൊണ്ട് പോയി മറ്റൊരു സ്ഥലത്ത് കൊന്നിട്ടിരുന്നു.അടുത്ത ദിവസം തന്നെ പ്രദേശത്തെ മറ്റ് രണ്ട് വീടുകളിൽ നിന്നായി നാല് ആടുകളെ കൊല്ലുകയും ഒരു ആടിനെ കാണാതാകുകയും ചെയ്തിരുന്നു.പുലിയെ കണ്ടെന്ന അഭ്യുഹം കൂടി പരന്നതോടെ പ്രദേശ വാസികൾ വലിയ ആശങ്കയിലാണെന്നും പ്രദേശത്തെ ഭീതി അകറ്റാൻ അധികൃതർ ഇടപെടണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം