09 May 2024 Thursday

നാടകമത്സരം:പുരസ്കാരവിതരണം ഒക്ടോബര്‍ 9,10 തിയ്യതികളിൽ എടപ്പാളിൽ നടക്കും

ckmnews

നാടകമത്സരം:പുരസ്കാരവിതരണം ഒക്ടോബര്‍ 9,10 തിയ്യതികളിൽ എടപ്പാളിൽ നടക്കും


എടപ്പാൾ: ഈ വർഷത്തെ കേരള സംഗീത നാടക അക്കാദമിയുടെ പ്രൊഫഷണല്‍ നാടക മത്സരങ്ങൾക്കുള്ള അവാര്‍ഡ് വിതരണ ചടങ്ങ് ഒക്ടോബര്‍ 9,10 തിയതികളിലായി എടപ്പാളിൽ നടക്കും.എടപ്പാള്‍ ഗോള്‍ഡണ്‍ ടവറില്‍  9ന് പകല്‍ 3 മണിക്ക് യുവഗായകന്‍ അലോസിയുടെ പാട്ടുത്സവത്തോടെ പരിപാടികള്‍ക്ക് തുടക്കമാകും. ഉദ്ഘാടന സാംസ്‌കാരിക സമ്മേളനം വൈകീട്ട് 5ന് നടക്കും.രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക രംഗത്തെ പ്രമുഖർ പരിപാടിയിൽ പങ്കെടുക്കും. രാത്രി 7.30ന് നത്ത് മാത്തന്‍ ഒന്നാം സാക്ഷി എന്ന നാടകം നടക്കും. രണ്ടാം ദിവസമായ 10ന് പകല്‍ 3ന് സാംസ്‌കാരിക ഘോഷയാത്ര നടക്കും. 5ന് അവാര്‍ഡ് വിതരണ പരിപാടിക്ക് തുടക്കമാകും.സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും. തുടര്‍ന്ന് പ്രൊഫഷണല്‍ നാടക മത്സരത്തില്‍ ഒന്നാംസ്ഥാനം നേടിയ രണ്ടുനക്ഷത്രങ്ങള്‍ എന്ന നാടകം അരങ്ങേറും.പരിപാടി വിജയിപ്പിക്കുന്നതിനായി പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ കെടി ജലീലിന്റെ നേതൃത്വത്തിൽ വിപുലമായ സംഘാടകസമിതി യോഗം ചേർന്നു.