28 September 2023 Thursday

പൊന്നാനി മുൻസിപ്പൽ യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിശദീകരണ യോഗം നടത്തി

ckmnews

പൊന്നാനി:കടമ മറന്ന എംഎൽഎ ക്കും,പൊന്നാനി നഗരസഭയുടെ അനാസ്ഥക്കും എതിരെ യുഡിഎഫ് വിശദീകരണ യോഗം നടത്തി.പൊന്നാനി മുൻസിപ്പൽ യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതു പൊന്നാനി ചെറുപള്ളിയിൽ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം പുതുപൊന്നാനി സെന്റിൽ സമാപിച്ചു.എൻഎച്ച് വിഷയത്തിൽ സിപിഎം ഇരട്ടത്താപ്പ് നയം സ്വീകരിക്കുകയാണെന്നാരോപിച്ചാണ് യുഡിഎഫ് പ്രതിഷേധം സംഘടിപ്പിച്ചത്.തുടർന്ന് നടന്ന പൊതു യോഗത്തിൽ രോഹിത് , ഫൈസൽ തങ്ങൾ, അഡ്വ കെ.പി അബ്ദുൽ ജബ്ബാർ ,കെ.വികുഞ്ഞി മുഹമ്മദ് കാവനാട് , പി.കെ. അശ്റഫ് ഫർഹാൻ ബിയ്യം തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു.