09 May 2024 Thursday

ചങ്ങരംകുളം സർവീസ് സഹകരണബാങ്ക് തെരെഞ്ഞെടുപ്പ്:മുന്നണി മര്യാദ ലംഘിച്ചെന്ന് ലീഗ് ചേരി തിരിഞ്ഞ് തിരിഞ്ഞ് മത്സരത്തിനൊരുങ്ങി കോൺഗ്രസ്സും ലീഗും:കോൺഗ്രസ്സിനകത്തും മത്സരം

ckmnews

ചങ്ങരംകുളം സർവീസ്  സഹകരണബാങ്ക് തെരെഞ്ഞെടുപ്പ്:മുന്നണി മര്യാദ ലംഘിച്ചെന്ന് ലീഗ്


ചേരി തിരിഞ്ഞ് തിരിഞ്ഞ് മത്സരത്തിനൊരുങ്ങി കോൺഗ്രസ്സും ലീഗും:കോൺഗ്രസ്സിനകത്തും മത്സരം


ചങ്ങരംകുളം :ചങ്ങരംകളംസർവീസ് സഹകരണബാങ്ക് തെരഞ്ഞെടുപ്പു മായി ബന്ധപ്പെട്ട് യുഡിഎഫിൽ ഭിന്നത.അടുത്ത മാസം ഒന്നാം തിയ്യതി നടക്കുന്ന ഭരണസമിതി തെരഞ്ഞെടുപ്പിൽ മത്സരിക്കാനായി കോൺഗ്രസും,മുസ്ലിംലീഗും വേർതിരിഞ്ഞ് നോമിനേഷൻ നൽകി.കോൺഗ്രസ്സിൽ ഗ്രൂപ്പ് തിരിഞ്ഞും നോമിനേഷൻ നൽകിയിട്ടുണ്ടെന്നാണ് വിവരം.നോമിനേഷൻ പിൻവലിക്കാനുള്ള അവസാന തിയ്യതി കഴിഞ്ഞ ദിവസം അവസാനിച്ചതോടെയാണ് യുഡിഎഫി നുള്ളിലെ തർക്കം രൂക്ഷമായത്.പ്രസിഡന്റ്‌ സ്ഥാനത്തെ സംബന്ധിച്ചുള്ള ചർച്ച പരസ്പര ധാരണയിലെത്താത്തതാണ് പ്രശ്നം സങ്കീർണമാക്കിയത്.നിലവിൽ ഭരണ സമിതി കാലയളവിൽ ഒന്നേക്കാൽ വർഷം ലീഗും,ബാക്കിയുള്ള വർഷം കോൺഗ്രസും ആയിരുന്നു പ്രസിഡന്റ്‌ സ്ഥാനം അലങ്കരിച്ചിരുന്നത്. ലീഗിന് നാല് ഡയറക്ട് ബോർഡ് മെമ്പർ സ്ഥാനവും നൽകിയിരുന്നു.എന്നാൽ ഇനി മുതൽ പ്രസിഡന്റ്‌ സ്ഥാനത്തിനൊപ്പം അഞ്ച് ഡയറക്ടർ ബോർഡ് മെമ്പർ സ്ഥാനവും വേണമെന്ന ലീഗിന്റെ ആവശ്യം കോൺഗ്രസ്‌ അവഗണിക്കുകയും പ്രസിഡന്റ്‌ സ്ഥാനം ഇനി മുതൽ നൽകാൻ പറ്റില്ലെന്നും, ഡയറക്ടർ ബോർഡ് സ്ഥാനം നാലിൽ തന്നെ പരിമിതപ്പെടുത്തുമെന്നും കോൺഗ്രസ് അറിയിക്കുകയായിരുന്നു.

ഇതാണ് ലീഗിനെ ചൊടിപ്പിച്ചത്. ഇതോടെ തർക്കം രൂക്ഷമാവുകയും ഇരു പാർട്ടികളും വേറെ വേറെ നോമിനേഷൻ സമർപ്പിക്കുകയുമായിരുന്നു. മുസ്‌ലിം ലീഗ് അവർ ആവശ്യപ്പെട്ട അഞ്ച് സീറ്റിലും, കോൺഗ്രസ്‌ മുഴുവൻ സീറ്റിലും നോമിനേഷൻ നൽകിയിട്ടുണ്ട്. ആകെ 11 സീറ്റ് ആണുള്ളത്.യുഡിഫ് ജില്ലാ ചെയർമാനും, ജില്ലാ കൺവീനറും ഉൾപ്പെടെയുള്ള പൊന്നാനി മണ്ഡലത്തിൽ തന്നെ യുഡിഎഫിനുള്ളിൽ സംഭവിച്ച വിഭാഗീയത തീർക്കാൻ നേതാക്കൾക്ക് സാധിക്കാത്തത്തിൽ അണികൾ പ്രതിഷേധത്തിലാണ്.എന്നാൽ തർക്കം പരിഹരിക്കുന്ധതിന് യുഡിഎഫ് ജില്ലാ നേതൃത്വം ഇടപെട്ടിട്ടുണ്ടെന്നാണ് സൂചന