28 September 2023 Thursday

പാറേമ്പാടത്ത് പ്രതികളുമായി പോയ പോലീസ് ബസ് മിനി ലോറിയില്‍ ഇടിച്ച് അപകടം

ckmnews

പാറേമ്പാടത്ത് പ്രതികളുമായി പോയ പോലീസ് ബസ് മിനി ലോറിയില്‍ ഇടിച്ച് അപകടം


കുന്നംകുളം:പാറേമ്പാടത്ത് പ്രതികളുമായി പോയ പോലീസ് വാഹനം അപകടത്തിൽ പെട്ടു.ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് പറേംപാടത്താണ് അപകടം.പ്രതികളുമായി വന്ന പോലീസ് ബസാണ് മിനി ലോറിയില്‍ ഇടിച്ചത്.നിയന്ത്രണം വിട്ട മിനി ലോറി സമീപത്തെ വ്യാപാര സ്ഥാപനത്തിലേക്ക് ഇടിച്ചു കയറി.തൃശ്ശൂരിൽ നിന്നും കണ്ണൂരിലേക്ക് കാപ്പ കേസ് ചുമത്തപ്പെട്ട പ്രതികളുമായി പോവുകയായിരുന്ന പോലീസ് ബസ്സാണ് അപകടത്തിൽപ്പെട്ടത്.അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.അപകടത്തെ തുടര്‍ന്ന് പാറേമ്പാടത്ത് ഏറെനേരം ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു.കുന്നംകുളം സ്റ്റേഷൻ ഓഫീസർ യു.കെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് എത്തി നടപടികൾ സ്വീകരിച്ചു