കാട്ടകാമ്പൽ നടുമുറിയിൽ നിയന്ത്രണം വിട്ട ബുള്ളറ്റ് മറിഞ്ഞ് രണ്ട് യുവാക്കൾ കിണറ്റിൽ വീണു

കാട്ടകാമ്പൽ നടുമുറിയിൽ നിയന്ത്രണം വിട്ട ബുള്ളറ്റ് മറിഞ്ഞ് രണ്ട് യുവാക്കൾ കിണറ്റിൽ വീണു
കാട്ടകാമ്പൽ നടുമുറിയിൽ നിയന്ത്രണം വിട്ട ബുള്ളറ്റ് മറിഞ്ഞ് രണ്ട് യുവാക്കൾ കിണറ്റിൽ വീണു.കുന്നംകുളം അഗ്നിരക്ഷാ സേന സ്ഥലത്തെത്തി യുവാക്കളെ പുറത്തെടുത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കാട്ടകാമ്പൽ പലാട്ടുമുറി കെ.ജയശങ്കർ, വിജയകുമാർ എന്നിവരുടെ മക്കളായ അശ്വിൻ(17), വരുൺ( 17) എന്നിവരെ കുന്നംകുളം അഗ്നിരക്ഷാ നിലയം സ്റ്റേഷൻ ഓഫിസർ ബി. വൈശാഖിൻ്റെ നേതൃത്വത്തിലുള്ള സേനാംഗങ്ങൾ ചേർന്നാണ് പരിക്കുകളോടെ രക്ഷപ്പെടുത്തിയത്.FRO ഹരിക്കുട്ടൻ ആണ് കിണറിൽ ഇറങ്ങി രക്ഷാ പ്രവർത്തനം നടത്തിയത്
അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ (grade) ദിലീപ് കുമാർ,SFRO രവീന്ദ്രൻ
ഫയർ & റെസ്ക്യൂ ഓഫീസർ മാരായ ശരത് സ്റ്റാലിൻ,,ശ്യാം,രഞ്ജിത്, ലിജു, ഷിനോജ്
ഫയർ ആൻഡ് റെസ്ക്യൂ ഡ്രൈവർ സനിൽ
Civil defence അംഗങ്ങളായ ഹിഷാം താലിബ്, ഹംസ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.