Alamkode
ചങ്ങരംകുളം കക്കിടിപ്പുറത്ത് കിണറ്റിൽ നിന്ന് മോട്ടോർ മോഷ്ടിച്ച് വിൽപന നടത്തിയ കൗമാര ക്കാർ പിടിയിൽ

ചങ്ങരംകുളം:കക്കിടിപ്പുറത്ത് കിണറ്റിൽ നിന്ന് മോട്ടോർ മോഷ്ടിച്ച് വിൽപന നടത്തിയ മൂന്ന് പേർ ചങ്ങരംകുളം പോലീസിന്റെ പിടിയിലായി.കക്കിടിപ്പുറം സ്വദേശി ചാത്തകുന്ന് പറമ്പിൽ അനീഷ്കുമാർ(21)എറവാക്കാട്,കോലളമ്പ് സ്വദേശികളായ പ്രായപൂർത്തിയാവാത്ത 2 പേരെയുമാണ് ചങ്ങരംകുളം പോലീസ് പിടികൂടിയത്.കക്കിടിപ്പുറം സ്വദേശികളായ ഷംസുദ്ധീൻ,കുഞ്ഞുമോൻ എന്നിവരുടെ വീട്ടിലെ കിണറ്റിൽ വെള്ളം എടുക്കാൻ ഉപയോഗിച്ചിരുന്ന മോട്ടോർ പമ്പ് സെറ്റ് കവർച്ച ചെയ്ത് വിൽപന നടത്തിയെന്ന പരാതിയിലാണ് സംഘം അറസ്റ്റിലായത്.ഇവർ മോട്ടോർ വിൽപന നടത്തിയ പടിഞ്ഞാറങ്ങാടിയിലെ ആക്രി കടയിൽ നിന്ന് പ്രതികളുമായി എത്തി അന്വേഷണസംഘം മോട്ടോർ കണ്ടെടുത്തു.കേസിൽ പിടിയിലായ അനീഷ്കുമാറിനെ പൊന്നാനി കോടതിയിൽ ഹാജറാക്കി റിമാന്റ് ചെയ്തു.പ്രായപൂർത്തിയാവാത്ത രണ്ട് പേരെയും ജുവൈനൽ കോടതിയിൽ ഹാജറാക്കും