പൊന്നാനിയിലെ പാണ്ടികശാല ഇനി സെല്‍ഫി പോയന്റ്

പൊന്നാനിയുടെ ഗതകാല ചരിത്രം പേറി നിലകൊണ്ട ചരിത്ര സ്മാരകം ഇനി കാട് മൂടി നശിക്കില്ല. പുതുതലമുറക്ക് പഴയകാല ചരിത്രം അനുഭവേദ്യമാക്കാൻ പുതിയ ചുവടുവെപ്പ് നടത്തുകയാണ് നഗരസഭ ഭരണസമിതി.ചരക്കുകപ്പല്‍ അടുത്തിരുന്ന പൊന്നാനി തുറമുഖത്ത് സാധന സാമഗ്രികള്‍ സൂക്ഷിച്ചിരുന്ന പാണ്ടികശാല ശുചീകരിച്ച് സെല്‍ഫി പോയന്റ് ആക്കുകയെന്ന ആശയമാണ് നഗരസഭ മുൻകൈയെടുത്ത് പ്രാവര്‍ത്തികമാക്കുന്നത്.
നാശത്തിന്റെ വക്കിലെത്തിയ പാണ്ടികശാലക്കകത്തെ മാലിന്യം ശുചീകരണത്തൊഴിലാളികളെ ഉപയോഗിച്ച് വൃത്തിയാക്കി. എട്ട് ടണ്ണോളം മാലിന്യമാണ് നീക്കിയത്. ചുമരുകളില്‍ പൊന്നാനിയുടെ ഗതകാല ചരിത്രങ്ങള്‍ പെയിന്റിങ്ങുകളായി ഇടം പിടിക്കും. പാണ്ടികശാലയില്‍ ആഴ്ന്നിറങ്ങിയ വേരുകള്‍ ഉള്‍പ്പെടെ സംരക്ഷിച്ച് പുരാതന മാതൃകയില്‍ നിലനിര്‍ത്തി ഫോട്ടോസ്പോട്ടാക്കി മാറ്റുകയാണ് ലക്ഷ്യം. നിലവില്‍ നിരവധി പേരാണ്പാണ്ടികശാലക്ക് മുന്നില്‍ ഫോട്ടോ ഷൂട്ട് നടത്തുന്നത്. ചരിത്ര ശേഷിപ്പിനെ സഞ്ചാരികളുടെ ഇഷ്ട ഇടമാക്കി മാറ്റുകയാണ് നഗരസഭ.