09 May 2024 Thursday

യുവ ധർമധാര പുരസ്ക്കാരം കണ്ണൻ പന്താവൂരിന്

ckmnews


ചങ്ങരംകുളം::മാതാ അമൃതാനന്ദമയി ദേവിയുടെ 70-ാംപിറന്നാൾ ദിനത്തോടനുബന്ധിച്ച് അമൃത യുവ ധർമധാരയുടെ പുരസ്ക്കാരം കണ്ണൻ പന്താവൂരിന്.വർഷങ്ങളായി എടപ്പാൾ മേഖലയിൽ പത്രപ്രവർത്തന മേഖലയിൽ പ്രവർത്തിക്കുന്ന കണ്ണൻ പന്താവൂർ കേരളകൗമുദി ദിനപത്രത്തിൻ്റെ എടപ്പാളിലെ പ്രാദേശിക  ലേഖകനാണ്.അയ്യപ്പസേവാ സംഘത്തിൻ്റെ പ്രവർത്തകനും  കുറ്റിപ്പുറം മിനി പമ്പയിൽ വർഷങ്ങളായി നടന്നു വരുന്ന അന്നദാനത്തിൻ്റെ കോ-ഓർഡിനേറ്ററുമാണ്. ചങ്ങരംകുളം ശ്രീ ശാസ്താ സ്കൂളിൻ്റെ സെക്രട്ടറിയും, പ്രാദേശിക പത്രപ്രവർത്തന സംഘടനയായ കേരള പത്രപ്രവർത്തക അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയും എടപ്പാൾ പ്രസ് റിപ്പോർട്ടേഴ്സ് ക്ലബ്ബിൻ്റെ സെക്രട്ടറിയുമാണ് കണ്ണൻ പന്താവൂർ.