09 May 2024 Thursday

തുയ്യം ഗ്രാമീണ വായനശാല ഗ്രന്ഥശാലാ സംരക്ഷണദിനത്തിൽ അക്ഷരദീപം തെളിയിച്ചു

ckmnews

തുയ്യം ഗ്രാമീണ വായനശാല ഗ്രന്ഥശാലാ സംരക്ഷണദിനത്തിൽ അക്ഷരദീപം തെളിയിച്ചു


എടപ്പാൾ: കേന്ദ്രസർക്കാർ കൺകറൻറ് പട്ടികയിൽ ഉൾപ്പെടുത്തി കേരളത്തിലെ ബൃഹത്തായ ഗ്രന്ഥശാലാ സംവിധാനത്തെ അനഭിലഷണീയമായ വർഗ്ഗീയ - ഫാസിസ്റ്റ് താൽപര്യങ്ങൾ നടപ്പിലാക്കാനുള്ള വേദികളാക്കാനുള്ള നീക്കങ്ങൾക്കെതിരെ ഗ്രന്ഥശാലാദിനമായ സെപ്റ്റംബർ 14 ന് തുയ്യം ഗ്രാമീണ വായനശാലയിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു. എടപ്പാൾ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.പ്രഭാകരൻ ഉദ്ഘാടനം ചെയ്തു.

പ്രസിഡണ്ട് കെ.പി രമേഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം ടിവി മുകുന്ദൻ മാസ്റ്റർ വിശദീകരണം നടത്തി. എടപ്പാൾ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസസ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ. വി ഷീന, ഇ.ടി ഹരിദാസൻ തുടങ്ങിയവർ സംസാരിച്ചു. പ്രതിജ്ഞയെടുക്കുകയും അക്ഷരദീപം തെളിയിക്കുകയും ചെയ്തു. സെക്രട്ടറി പി. പ്രവീൺ സ്വാഗതവും ലൈബ്രേറിയൻ കെ.പി ബിന്ദു മോൾ നന്ദിയും പറഞ്ഞു.