08 May 2024 Wednesday

വള്ളംകളി വിജയികളെയും നീന്തൽ താരങ്ങളെയും അനുമോദിച്ചു

ckmnews


പൊന്നാനി:ഓണം ടൂറിസം വാരാഘോഷത്തോടനുബന്ധിച്ച് ബിയ്യം കായലിലെ ജലോത്സവത്തിൽ ആവേശകരമായ വള്ളംകളി മത്സരത്തിൽ വിജയിച്ച ടീമുകളെയും, 2500 മീറ്റർ മാരത്തോൺ  നീന്തൽ പ്രദർശനത്തിൽ പങ്കെടുത്ത നീന്തൽ താരങ്ങൾളെയും, നീന്തൽ പ്രദർശനത്തിന് നേതൃത്വം നൽകിയ ഗുഡ് ഹോപ്‌ സ്വിം ബ്രോസ് ടീമിനെയും സിക്സ്റ്റീൻ ഓഫ് മാറഞ്ചേരിയുടെ നേതൃത്വത്തിൽ ആദരിച്ചു.പുറങ്ങ് പള്ളിപ്പടിയിൽ വെച്ച് സംഘടിപ്പിച്ച സ്വീകരണവും ഉപഹാര സമർപ്പണവും സഫാരി ഗ്രൂപ്പ് എം.ഡി മടപ്പാട്ട് അബൂബക്കർ ഉത്ഘാടനം ചെയ്തു.മാറഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗവും സിക്സ്റ്റീൻ ഓഫ് മാറഞ്ചേരി ചെയർമാനുമായ അഡ്വ. കെ.എ ബക്കർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം കെ.കെ അബ്ദുൽ ഗഫൂർ, മാറഞ്ചേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ എ.കെ ആലി, എം ശ്രീരാമനുണ്ണി മാസ്റ്റർ, കെ.പി ഹംസ, പി.വി കരീം എന്നിവർ പ്രസംഗിച്ചു.