09 May 2024 Thursday

ഉറുസെ അയ്യൂബിക്ക് വെള്ളിയാഴ്ച തുടക്കം കുറിക്കും

ckmnews


പടിഞ്ഞാറങ്ങാടി: പറക്കുളം അയ്യൂബി എജുസിറ്റിയുടെ ആഭിമുഖ്യത്തിൽ വർഷംതോറും നടത്തി വരുന്ന ഉറുസെ അയ്യൂബിക്ക് വെള്ളിയാഴ്ച  പറക്കുളം അയ്യൂബി എഡ്യൂസിറ്റി ക്യാമ്പസ്സിൽ തുടക്കം കുറിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. സുൽത്വാൻ സ്വലാഹുദ്ധീൻ അയ്യൂബിയുടെ 856മത് ഉറൂസ് മുബാറക്കാണ് നടക്കാനിരിക്കുന്നത്.സെപ്റ്റംബർ പതിനഞ്ച് വെള്ളി അയ്യൂബി ഗേൾസ് വില്ലേജ് പൂർവ്വ വിദ്യാർത്ഥി സംഘടന അവയ്ക് ഷീ സമ്മിറ്റ് നടക്കും. ഗേൾസ് വില്ലേജ് പ്രിൻസിപ്പൽ പി എം ഉനൈസ് സഖാഫി,ഇസ്ലാമിക്‌ ഹെഡ് അബ്ദുറസാഖ്‌ സഅദി നേതൃത്വം നൽകും. ശനിയാഴ്ച നടക്കുന്ന കുണ്ടൂർ ഉറൂസിന് കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി മുഖ്യ പ്രഭാഷണം നടത്തും. സമാപന ചടങ്ങിൽ   ഓൾ കേരള കിസ്സപ്പാട്ട് അസോസിയേഷൻ ഖൈബർ കിസ്സപ്പാട്ട് പാടിപ്പറയും.തുടർന്ന് ആത്മീയ സമ്മേളനവും നടക്കും. പ്രാർത്ഥനക്ക്‌ സയ്യിദ് അബ്ദുറഹ്മാൻ അൽ ബുഖാരി ബായാർ തങ്ങൾ നേതൃത്വം നൽകും.സിദ്ധീഖ് സഖാഫി ഒറ്റപ്പാലം,ഒറവിൽ ഹൈദർ മുസ്‌ലിയാർ, സി അബ്ദുൽ കബീർ അഹ്സനി,ഷംസുദ്ധീൻ മുസ്‌ലിയാർ, ഇസ്ഹാഖ് ഹാജി,തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും.