08 May 2024 Wednesday

പിഎ അഹമ്മദ് മാസ്റ്റർക്ക് സ്നേഹാദരം സെപ്റ്റംബർ 15ന് ചിറവല്ലൂരിൽ നടക്കും

ckmnews



ചങ്ങരംകുളം:പൊന്നാനിയുടെ സാമൂഹിക,സാംസ്കാരിക,വിദ്യാഭ്യാസ രാഷ്ട്രീയ രംഗത്ത് സജീവ സാനിധ്യമായിരുന്ന പിഎ അഹമ്മദ് മാസ്റ്റർക്ക് സഹപ്രവർത്തകരും,,സുഹൃത്തുക്കളും ചേർന്ന് ഒരുക്കുന്ന സ്നേഹാദരവ് സെപ്റ്റംബർ 15ന് വെള്ളിയാഴ്ച നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.ഉച്ചക്ക് 2.30ന് ചിറവല്ലൂർ മദ്രസ്സ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.ചടങ്ങ് പി നന്ദകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്യും.ഡിസിസി പ്രസിഡണ്ട് അഡ്വക്കറ്റ് വിഎസ് ജോയ് ഉപഹാരസമർപ്പണം നടത്തും.പി സുരേന്ദ്രൻ,ആര്യാടൻ ഷൗക്കത്ത്,സി ഹരിദാസ്,പിടി അജയ് മോഹൻ,അഷറഫ് കോക്കൂർ തുടങ്ങിയ വിവിധ മേഖലയിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.അടാട്ട് വാസുദേവൻ,മജീദ് പാണക്കാട്,കെ സൈനുദ്ധീൻ,സിദ്ധിക്ക് ചിറവല്ലൂർ,മുഹമ്മദ് ചിറവല്ലൂർ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു