09 May 2024 Thursday

ശുകപുരം ശ്രീ കുളങ്കര ഭഗവതീ ക്ഷേത്രത്തിലെ ഭക്തജനങ്ങളുടെ പൊതുയോഗം ഞായറാഴ്ച നടക്കും

ckmnews



എടപ്പാൾ: ശുകപുരം ശ്രീ കുളങ്കര ഭഗവതീ ക്ഷേത്രത്തിലെ 2024 വർഷത്തെ കൂത്തുത്സവവും പൂരാഘോഷ പരിപാടികളേയും കുറിച്ച് ചർച്ച ചെയ്യുവാനും അഭിപ്രായങ്ങൾ അറിയുവാനുമായി ഭക്തജനങ്ങളുടെ പൊതുയോഗം 01.10.2023 ഞായറാഴ്ച വൈകുന്നേരം നാല് മണിക്ക് ക്ഷേത്രം ആഡിറ്റോറിയത്തിൽ വച്ച് നടക്കും. കൂത്തുത്സവ സംഘാടകർ, വരവ് കമ്മറ്റിക്കാർ, ക്ഷേത്ര ഭരണസമിതി അംഗങ്ങൾ, ക്ഷേത്രം രക്ഷാധികാരികൾ, ക്ഷേത്രം ജീവനക്കാർ തുടങ്ങി പൂരാഘോഷ പരിപാടികളുമായി ബന്ധപ്പെട്ട എല്ലാ ഭക്തജനങ്ങളും പ്രസ്തുത യോഗത്തിൽ നിശ്ചിത സമയത്ത് സന്നിഹിതരായിരിക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു.