09 May 2024 Thursday

ബ്രഹ്മപുരം മിഷനിൽ പങ്കെടുത്ത സിവിൽ ഡിഫൻസ് അംഗങ്ങളെ ആദരിച്ചു

ckmnews

ബ്രഹ്മപുരം മിഷനിൽ പങ്കെടുത്ത സിവിൽ ഡിഫൻസ് അംഗങ്ങളെ ആദരിച്ചു


ചങ്ങരംകുളം:ബ്രഹ്മപുരം മിഷനിൽ പങ്കെടുത്ത മലപ്പുറം ജില്ലയിൽ നിന്നുള്ള സിവിൽ ഡിഫൻസ് അംഗങ്ങൾക്കുള്ള ആദരവും 2023 ൽ മുഖ്യമന്ത്രിയുടെ ഫയർ സർവീസ് മെഡലിന് അർഹരായവർക്കും കമാന്റന്റ് ജനറലിന്റെ ബാഡ്ജ് ഓഫ് ഓണറിനും അർഹരായവർക്കുള്ള ആദരവും മലപ്പുറം ഫയർ & റസ്ക്യുസർവീസസ് ആസ്ഥാനത്ത് നടന്നു.ചടങ്ങ് മലപ്പുറം ജില്ലാ ഫയർ ഓഫീസർ ഋത്വിജ് വി.കെ. ഉദ്ഘാടനം ചെയ്തു മലപ്പുറം ജില്ലാ ഫയർ & റസ്ക്യുസർവീസസും മലപ്പുറം ജില്ലാ സിവിൽ ഡിഫൻസും സംയുക്തമായി സംഘടിപ്പിച്ച ആദരിക്കൽ ചടങ്ങിൽ മുഖ്യമന്ത്രിയുടെ ഫയർ സർവീസ് മെഡലിന് അർഹരായ വി.അബ്ദുൾ സലിം -അസി. സ്റ്റേഷൻ ഒഫീസർ (റിട്ടയേർഡ് ) പെരിന്തൽമണ്ണ, എം.പ്രദീപ് കുമാർ സീനിയർ ഫയർ & റസ്ക്യു ഓഫീസർ മലപ്പുറം, നൂറിഹിലാൽ ഫയർ & റസ്ക്യു ഓഫീസർ പൊന്നാനി,ഡയറക്ടർ ജനറലിന്റെ ബാഡ്ജ് ഓഫ് ഓണർ നേടിയ അൻവർ ശാന്തപുരം (മലപ്പുറം സിവിൽഡിഫൻസ് ഡെപ്യൂട്ടി ഡിവിഷണൽ വാർഡൻ എന്നിവർക്കുള്ള മൊമെന്റോയും ബ്രഹ്മപുരം മിഷനിൽ പങ്കെടുത്തവർക്ക് കേരള അഗ്നിരക്ഷാസേനാ ഡയറക്ടർ ജനറൽ നൽകുന്ന സർട്ടിഫിക്കറ്റും ജില്ലാ ഫയർ ഓഫീസർ വിതരണം ചെയ്തു.പെരിന്തൽമണ്ണ സ്റ്റേഷൻ ഓഫീസർ ബാബുരാജൻ.സി.അധ്യക്ഷത വഹിച്ചു.മലപ്പുറം സ്റ്റേഷൻ ഓഫീസർ ഇ.കെ.അബ്ദുൾ സലീം സ്വാഗതം പറഞ്ഞു. നസീർ വി.പി.മുഹമ്മദ് അലി.എം.എച്ച്.ബാലചന്ദ്രൻ സി. പ്രസാദ് എൻ. എന്നിവർ ആശംസകൾ നേർന്നു.ഡിവിഷണൽ വാർഡൻ ടി. അനൂപ് നന്ദി പറഞ്ഞു.