09 May 2024 Thursday

ഷഹീൻ സിദ്ദിഖ് നായകനാവുന്ന മഹർ ഇൻ ദി നെയിം ഓഫ് ഫാദർ റിലീസിന് ഒരുങ്ങുന്നു

ckmnews

ഷഹീൻ സിദ്ദിഖ് നായകനാവുന്ന മഹർ ഇൻ ദി നെയിം ഓഫ് ഫാദർ റിലീസിന് ഒരുങ്ങുന്നു


ചങ്ങരംകുളം:ഷഹീൻ സിദ്ദിഖ് നായകനാവുന്ന മഹർ ഇൻ ദി നെയിം ഓഫ് ഫാദർ റിലീസിന് ഒരുങ്ങുന്നു. ഡോക്ടർ ഹാരിസ് കെ ടി തിരക്കഥ എഴുതുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നാസർ ഇരുമ്പിളിയം ആണ്. ഐമാക് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ അർജുൻ പരമേശ്വരൻ, ഹാരിസ് കെ ടി എന്നിവരാണ് ഈ ചിത്രത്തിന്റെ നിർമ്മാതാക്കൾ. പ്രായംചെന്ന അച്ഛന്റെയും യുവാവായ മകന്റെയും ആത്മബന്ധതോടൊപ്പം ആധുനികകാലത്തെ ജീവിത പ്രതിസന്ധികളെ തരണം ചെയ്യാനാകാതെ ഇടറിപ്പോകുന്ന  യുവാവിന്റെ ആത്മസംഘർഷങ്ങളും ലളിതമായ രീതിയിൽ ഈ ചിത്രത്തിൽ വരച്ചുകാട്ടുന്നു. ഷഹീൻ സിദ്ദിഖിന് പുറമേ ലാൽ ജോസ്,ഉണ്ണി നായർ, അബു വളയംകുളം,നാദി ബക്കർ ലത്തീഫ് കുറ്റിപ്പുറം, ഉഷ പയ്യന്നൂർ, ക്ഷമ കൃഷ്ണ, സുപർണ,രജനി എടപ്പാൾ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. റഫീഖ് അഹമ്മദ് മൊയ്തീൻകുട്ടി എന്ന് എന്നിവരുടെ വരികൾക്ക്  മുസ്തഫ അമ്പാടി സംഗീതം ഒരുക്കുന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് ഹരിചരൺ, സിത്താര,ഹരിശങ്കർ, ജയലക്ഷ്മി, യൂനസിയോ തുടങ്ങിയവരാണ് ശബ്ദം നൽകിയിരിക്കുന്നത്. വിവേക് വസന്തലക്ഷ്മി ചായ ഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ  ക്രിയേറ്റീവ് ഡയറക്ഷനും എഡിറ്റിങ്ങും കൈകാര്യം ചെയ്യുന്നത്  അഷ്ഫാക്ക് അസ്‌ലമാണ്. പ്രൊഡക്ഷൻ കൺട്രോളർ സേതു അടൂർ,പ്രൊഡക്ഷൻ ഡിസൈൻ രാജീവ് ഗോവിലകം,പി ആർ ഓ എസ് ദിനേശ്, കാസ്റ്റിംഗ് ഡയറക്ടർ അബു വളയംകുളം, ആർട്സ് ഷിബു വെട്ടം, പ്രൊഡക്ഷൻ മാനേജർ മുനവർ വളാഞ്ചേരി,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ബാബു, ജെ രാമൻ, ലൊക്കേഷൻ മാനേജർ അഫ്നാസ് താജ്, മീഡിയ മാനേജർ ജിഷാദ് വളാഞ്ചേരി, ഡിസൈൻ ഗിരീഷ് പിസി എന്നിവരും ചിത്രത്തിന്റെ അണിയറയിലുണ്ട്