09 May 2024 Thursday

എസ് ഡി പി ഐ പ്രവർത്തകനെ ആക്രമിച്ച കേസിലെ പ്രതികളെ ഉടൻ പിടി കൂടണം:എസ് ഡി പി ഐ.

ckmnews

എസ് ഡി പി ഐ പ്രവർത്തകനെ ആക്രമിച്ച കേസിലെ പ്രതികളെ ഉടൻ പിടി കൂടണം:എസ് ഡി പി ഐ.


ചങ്ങരംകുളം: സെപ്റ്റംബർ 3ന്  ഞായറാഴ്ച വൈകീട്ട് നാല് മണിക്ക് ചങ്ങരംകുളത്ത് വെച്ച് എസ് ഡി പി ഐ പ്രവർത്താനും, സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനുമായ കോക്കൂർ സ്വദേശി മുഹമ്മദലി ആക്രമിക്കപ്പെട്ട സംഭവത്തിൽ മുഴുവൻ പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്തു നിയമനടപടി സ്വീകരിക്കണമെന്ന് എസ് ഡി പി ഐ ആലംകോട് പഞ്ചായത്ത് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.ചപ്പാത്തി കമ്പനിയിലെ ഡ്രൈവറായ മുഹമ്മദലി യെ അദ്ദേഹം ജോലി ചെയ്യുന്ന സ്ഥാപനത്തിനു മുന്നിൽ വെച്ച് ഏതാനും യുവാക്കൾ സംഘo ചേർന്ന് ആക്രമിക്കുകയായിരുന്നു.തടയാൻ ശ്രമിച്ച ഹിഷാം എന്ന യുവാവും അക്രമത്തിന് ഇരയായി.അയിനിച്ചോട്ടിലും പരിസരങ്ങളിലും ക്രിമിനൽ പ്രവർത്തനം നടത്തി കൊണ്ടിരിക്കുന്നവരാണ് അക്രമസംഘത്തിനു നേതൃത്വം നൽകിയത് എന്നാണ് അന്വേഷണത്തിൽ മനസിലായത്.എസ് ഡി പി ഐ പ്രവർത്തകനെ ആക്രമിച്ച പ്രതികളെ ഉടൻ പിടികൂടണമെന്നും അല്ലാത്ത പക്ഷം ശക്തമായ സമരത്തിന് പാർട്ടി നേതൃത്വം നൽകുമെന്നും യോഗം അഭിപ്രായപ്പെട്ടു.യോഗത്തിൽ പ്രസിഡന്റ്‌ റഷീദ് പെരുമുക്ക് അധ്യക്ഷത വഹിച്ചു. സെക്രട്ടറി അഷ്‌റഫ്‌ പാവിട്ടപ്പുറം,റഷീദ് വളയംകുളം, ഇ വി മജീദ്, നിയാസ് ഉദ്നുപറമ്പ്, ഹംസ കിളിയൻകുന്ന് എന്നിവർ സംസാരിച്ചു