09 May 2024 Thursday

ആലംകോട് പഞ്ചായത്ത് വനിതാ ലീഗ് കമ്മിറ്റി അധ്യാപകരെ അദരിച്ചു

ckmnews

ആലംകോട് പഞ്ചായത്ത് വനിതാ ലീഗ് കമ്മിറ്റി അധ്യാപകരെ അദരിച്ചു


ചങ്ങരംകുളം:അധ്യാപക ദിനത്തോടനുബന്ധിച്ച് അലംകോട് പഞ്ചായത്ത്‌ വനിതാ ലീഗ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്തിലെ മുതിർന്ന അധ്യാപികമാരെ ആദരിച്ചു.പാവിട്ടപ്പുറം ആയിഷ കുട്ടി ടീച്ചർ,വളയം കുളം അംബിക ടീച്ചർ,പന്താവൂർ വാസന്തി ടീച്ചർ, കക്കിടിപ്പുറം അമ്മിണി ടീച്ചർ തുടങ്ങി യവരെയാണ് ആദരിച്ചത്.പൊന്നാനി നിയോജക മണ്ഡലം വനിതാ ലീഗ് ജനറൽസെക്രട്ടറി ആയിഷ ഹസ്സൻ അലംകോട് പഞ്ചായത്ത്‌ വനിതാ ലീഗ് പ്രസിഡന്റ്‌ ഹഫ്‌ലത്ത് ടീച്ചർ, ഭാരവാഹികൾ ആയ ആസിയ ഇബ്രാഹിം കുട്ടി, ഫാത്തിമ അബ്ദുൽ ലത്തീഫ്, മൈമൂന ഫാറൂഖ് എന്നിവർ സംബന്ധിച്ചു