09 May 2024 Thursday

നാടും നഗരവും അമ്പാടിയാക്കി ശ്രീകൃഷ്ണ ജയന്തി ആഘോഷം

ckmnews


ചങ്ങരംകുളം: ശ്രീകൃഷ്ണ ജയന്തി വർണ്ണാഭമായി ആഘോഷിച്ചു. ഗ്രാമ പ്രദേശങ്ങളിൽ നിന്ന് ആരംഭിച്ച ശോഭാ യാത്രകൾ പ്രധാന കേന്ദ്രങ്ങളിൽ സംഗമിച്ചതോടെ ഉത്സവന്തരീക്ഷത്തിലാണ് ഇത്തവണത്തെ ശ്രീകൃഷ്ണജയന്തി  ആഘോഷം നടന്നത്.വിവിധ ബാലഗോകുലങ്ങൾക്കു കീഴിൽ ഗോപൂജ,കുട്ടികൾക്കായി ഉറിയടി മത്സരം,ശോഭായാത്രകൾ, സാംസ്കാരിക സമ്മേളനം, പ്രഭാഷണങ്ങൾ, പ്രസാദ വിതരണം തുടങ്ങിയവ നടന്നു.ആലംകോട് നന്നംമുക്ക് പഞ്ചായത്തുകളിൽ നിന്നായി പതിനേഴോളം ഷോഭയാത്രകളാണ് ചങ്ങരംകുളത്ത് സംഗമിച്ചത്.വൈകിയിട്ട് 5.30 ഓടെ ചങ്ങരംകുളം ടൗണിൽ നടന്ന വർണാഭമായ ഷോഭയാത്ര 6.30 ഓടെ തൃശ്ശൂർ റോഡിൽ  സമാപിച്ചു