09 May 2024 Thursday

കുന്നംകുളം കാണിപ്പയ്യൂരിൽ കിണറ്റിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

ckmnews

കുന്നംകുളം കാണിപ്പയ്യൂരിൽ കിണറ്റിൽ അജ്ഞാത മൃതദേഹം കണ്ടെത്തി


കുന്നംകുളം കാണിപ്പയ്യൂരിൽ കിണറ്റിൽ അജ്ഞാത മൃതദേഹം കണ്ടെത്തി.കാണിപ്പയ്യൂരില്‍ പമ്പ് ഹൗസിന് പുറകുവശത്തുള്ള സ്വകാര്യ വ്യക്തിയുടെ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റില്‍ അഞ്ജാതന്റെ മൃതദേഹം കണ്ടെത്തി.ബുധനാഴ്ച്ച രാവിലെ 8 മണിയോടെ പറമ്പിന്റെ ഉടമയാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് സ്ഥലം കൗണ്‍സിലറെ വിവരമറിയിക്കുകയായിരുന്നു. കുന്നംകുളം പോലീസും അഗ്‌നിശമന സേനാംഗങ്ങളും സംഭവ സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. ഉദ്ദേശം 60 വയസ്സ് പ്രായം തോന്നിക്കുന്ന ആളുടേതാണ് മൃതദേഹം.മൃതദേഹം കുന്നംകുളം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.