09 May 2024 Thursday

അധ്യാപക ദിനം:സുഹറ മമ്പാടിനെ കെ.എസ്.ടി.യു ആദരിച്ചു

ckmnews


ചങ്ങരംകുളം:അധ്യാപക ദിനത്തോടനുബന്ധിച്ച് പൊന്നാനി ഉപജില്ലാ കെ.എസ്.ടി.യു.കമ്മറ്റി റിട്ട: അധ്യാപികയും സാമൂഹ്യ പ്രവർത്തകയും വനിതാ ലീഗ് സംസ്ഥാന പ്രസിഡന്റുമായ സുഹറ മമ്പാടിനെ ആദരിച്ചു.കെ.എസ്.ടി.യു സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ .ഇ.പി.എ.ലത്തീഫ് ഉപഹാരം നൽകി. ഉപജില്ലാ പ്രസിഡണ്ട് .വി കെ.ശബീർ അധ്യക്ഷത വഹിച്ചു.വനിതാ ഫോറം കൺവീനർ ഫാതിമ ടീച്ചർ പൊന്നാടയണിയിച്ചു.സെക്രട്ടറി സക്കീർ വെളിയംകോട് സ്വാഗതം പറഞ്ഞു.നന്നംമുക്ക് പഞ്ചായത്ത് ബോർഡ് മെമ്പർ, ജില്ലാ പഞ്ചായത്ത് മെമ്പർ, പ്രസിഡണ്ട് എന്നീ പദവികളിൽ   മികച്ച പ്രവർത്തനങ്ങൾ നടത്തിയ സുഹറ മമ്പാട് .എസ്.എസ്.എ.ഗവേണ്ടിങ്ങ് ബോർഡ് അംഗമായിരുന്നു. മികച്ച സംഘാടകയും ഉജ്വല വാഗ്മിയുമായ സുഹറ മമ്പാട് സ്ത്രീ ശാക്തീകരണ രംഗത്തും പൊതു പ്രവർത്തന രംഗത്തും മികച്ച സംഭാവനകൾ അർപിച്ചിട്ടുണ്ട്. .ടി.സി.സുബൈർ, എ.വി.അബ്ദുൽ ഹമീദ്, ഫാദിഹ്, സഫ്വാൻ മംഗലം തുടങ്ങിയവർ പരിപാടിയിൽ സന്നിഹിതരായിരുന്നു .സുഹറ മമ്പാട് മറുപടി പ്രസംഗം നടത്തി