09 May 2024 Thursday

കക്കിടിപ്പുറം കെ.വി.യു.പി.സ്കൂളിൽ അധ്യാപക ദിനാചരണം നടത്തി

ckmnews



ചങ്ങരംകുളം:കക്കിടിപ്പുറം കെ.വി.യു.പി.സ്കൂളിൽ അധ്യാപക ദിനാചരണം വിവിധ പരിപാടികളോടെ  നടന്നു.സ്കൂൾ അസംബ്ലിയിൽ  കെ.അഞ്ജന ഡോ.എസ്.രാധാകൃഷ്ണൻ്റെ ജീവചരിത്രക്കുറിപ്പ് വായിച്ചു.കുട്ടികൾ അധ്യാപകരായി ക്ലാസ്സെടുത്തു.അധ്യാപകർക്ക് ആശംസാ കാർഡുകൾ കൈമാറി.ഈ വിദ്യാലയത്തിൽ നിന്നും വിരമിച്ചവരിൽ ഏറ്റവും പ്രായം കൂടിയ അധ്യാപികയായ കെ.സുലോചന ടീച്ചറെ  ആദരിച്ചു.മുൻ കാല അധ്യാപകരെ അനുസ്മരിച്ചു.സജി.കെ.ചിന്നൻ അധ്യക്ഷത വഹിച്ചു.പ്രധാനാധ്യാപിക പി.ജി. ബിന്ദു സുലോചന ടീച്ചറെ പൊന്നാട ചാർത്തി ആദരിച്ചു.പി.ആർ.സബിത, സ്കൂൾ ലീഡർ സഫ്രീന താജ്,  ഹന.എ.വി,നജ്മ .പി, ഷിനാജ് മോൻ.പി.കെ,അഭിലാഷ്.പി.ടി ,ഉദയ് ശങ്കർ.കെ,ആത്മിക് നാരായൺ ,അമൽ മാധവ്, അക്ഷയ് .പി എന്നിവർ  പ്രസംഗിച്ചു.