09 May 2024 Thursday

ഇന്ന് ശ്രീകൃഷ്ണ ജയന്തി:ശോഭയാത്രകൾ നഗരങ്ങളിൽ സംഗമിക്കും

ckmnews

ഇന്ന് ശ്രീകൃഷ്ണ ജയന്തി:ശോഭയാത്രകൾ  നഗരങ്ങളിൽ സംഗമിക്കും


എടപ്പാൾ:ബാലഗോകുലങ്ങൾക്ക് കീഴിൽ അതിവിപുലമായി ഇന്ന് ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കും. 'അകലട്ടെ ലഹരി ഉണരട്ടെ മൂല്യവും ബാല്യവും' എന്ന സന്ദേശം ഉയർത്തിയാണ് ഇത്തവണത്തെ ആഘോഷം.ഗ്രാമപ്രദേശങ്ങളിൽ നിന്നാരംഭിക്കുന്ന ശോഭയാത്രകൾ വൈകീട്ടോടെ നഗരങ്ങളിൽ സംഗമമിച്ച് മഹാശോഭയാത്രയാകും.ബാലഗോകുലം എടപ്പാൾ പഞ്ചായത്ത് സമിതി സംഘടിപ്പിക്കുന്ന മഹാശോഭായാത്ര  വൈകീട്ട് 4 മണിക്ക് ശേഷം എടപ്പാൾ പട്ടണത്തിൽ സംഘമിച്ച്  ശുകപുരം ഹോസ്പിറ്റൽ സമീപം ദ്വാരകാപുരിയിൽ സമാപിക്കും.പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളായ കല്ലംമുക്ക് തുയ്യം,പൊൽപ്പാക്കര   പെരുമ്പറമ്പ്  പൊറുക്കര തലമുണ്ട വെങ്ങിനിക്കര വല്യാട് അയിലക്കാട് കൊലൊളമ്പ്   കോലത്ത് പയ്യങ്ങാട് പൂക്കറത്തറ  നടുവട്ടം  കാളാച്ചാൽ ശുകപുരം - അണ്ണക്കമ്പാട് ഗോവിന്ദപുരം 'എന്നി സ്ഥലങ്ങളിലെ ചെറുശോഭായാത്രകൾ കുറ്റിപ്പുറം റോഡിൽ മധുര പുരിയിൽ സംഘമിച്ച് മഹാശോഭായാത്രയായി എടപ്പാളിൻ്റെ രാജവീഥി ധന്യമാക്കി കൊണ്ട് തൃശൂർ റോഡിൽ ദ്വാരകാപുരിയിൽ സമാപിക്കും.പുരമുണ്ടേക്കാട്, വട്ടംകുളം, ആറേക്കാവ്, കുറ്റിപ്പാല, ചോലക്കുന്ന്, ചിറ്റഴിക്കുന്ന്, തടത്തിൽ, കവുപ്ര, എരുവപ്രക്കുന്ന്   ശോഭയാത്ര വട്ടംകുളത്ത് സംഗമിച്ച് മഹാശോഭയാത്രയായി എരുവപ്രക്കുന്ന് അയ്യപ്പക്ഷേത്രത്തിൽ സമാപിക്കും.