09 May 2024 Thursday

വിദ്യാർത്ഥികൾക്കായി ലഹരി വിരുദ്ധ സെമിനാർ സംഘടിപ്പിച്ച്:ബാലഗോകുലം

ckmnews


എടപ്പാൾ :ബാലഗോകുലം എടപ്പാൾ പഞ്ചായത്ത് സമിതിയും വള്ളത്തോൾ വിദ്യാപീഠവും എക്സൈസ് ഡിപ്പാർട്ട്മെന്റിന്റെ സഹകരണത്തോടെ വള്ളത്തോൾ സഭാ മണ്ഡപത്തിൽ "അകലട്ടെ ലഹരി, ഉണരട്ടെ മൂല്യവും ബാല്യവും"എന്ന പേരിൽ ലഹരി വിരുദ്ധ സെമിനാർ സംഘടിപ്പിച്ചു. വള്ളത്തോൾ കോളേജ് പ്രിൻസിപ്പാൾ ഐ.വി. ടീച്ചർ അധ്യക്ഷയായ ചടങ്ങിൽ എം.എം. സുബൈദ ടീച്ചർ ഉദ്ഘാടനം ചെയ്തു.എക്സൈസ്  ഓഫീസർ എസ്. ശ്രീജിത്ത് ബോധവൽകരണ ക്ലാസ്സ് എടുത്തു. ഇ. ശിവകുമാർ വിദ്യാർത്ഥികൾക്കായ് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു.ബാലഗോകുലം പ്രവർത്തകരായ സുനിൽ പൊൽപ്പാക്കര, സുരേഷ് ബാബു, പി.എസ്. സുമേഷ് ബാബു, ഷിജില പ്രദീപ്, കെ.പി. പ്രേമ കോലത്ത് എന്നിവർ പ്രസംഗിച്ചു.ബിനേഷ് ശ്രീധർ സ്വാഗതവും അഭിരാമി നന്ദിയും പറഞ്ഞു.