09 May 2024 Thursday

വട്ടംകുളം സിപി എൻ യുപി സ്കൂളിൽ സഹപ്രവർത്തകരെ ആദരിച്ചു

ckmnews


എടപ്പാൾ: കേരള എയ്ഡഡ് സ്കൂൾ നോ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ എടപ്പാൾ ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വട്ടംകുളം സിപി എൻ യുപി സ്കൂളിൽ സഹപ്രവർത്തകരായ അധ്യാപകരെ ആദരിച്ചു കേരള എയ്ഡഡ് സ്കൂൾ നോ ടീച്ചിങ് സ്റ്റാഫ് അസോസിയേഷൻ എടപ്പാൾ ഉപജില്ല പ്രസിഡണ്ട് ഇ പി സുരേഷ് പ്രധാന അധ്യാപിക സി ലളിതയെ പൊന്നാട അണിയിച്ച് ആദരിച്ചു സ്റ്റാഫ് സെക്രട്ടറി സി സജി കെ എം നാരായണൻ ഐ ആർ ഹരിശങ്കർ കെ വി നസീമ  എസ് സുജാ ബേബി എന്നിവർ പ്രസംഗിച്ചു