09 May 2024 Thursday

എടപ്പാൾ പട്ടാമ്പി റോഡിൽ നിർത്തിയിട്ട ബൈക്ക് കത്തി നശിച്ചു

ckmnews

എടപ്പാൾ പട്ടാമ്പി റോഡിൽ നിർത്തിയിട്ട ബൈക്ക് കത്തി നശിച്ചു


എടപ്പാൾ:പട്ടാമ്പി റോഡിൽ നിർത്തിയിട്ട ബൈക്ക് കത്തി നശിച്ചു.തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം.എടപ്പാൾ പട്ടാമ്പി റോഡിൽ സഫാരി  ഗ്രൗണ്ടിന് സമീപത്ത് പറമ്പിൽ നിർത്തിയിട്ട ബൈക്കാണ് കത്തി നശിച്ചത്.ബൈക്ക് ആരുടെയാണെന്നോ ബൈക്കിന് തീ വെച്ചതാണന്നോ വ്യക്തമല്ല.

ബൈക്ക് കത്തുന്നത് കണ്ട് നാട്ടുകാർ ഓടിക്കൂടി തീ അണക്കാൻ ശ്രമിച്ചെങ്കിലും   .പൂർണ്ണമായും കത്തി നശിച്ചിരുന്നു.നാട്ടുകാർ നൽകിയ വിവരത്തിൽ ചങ്ങരംകുളം പോലീസ് സ്ഥലത്തെത്തി. സംഭവത്തിൽ ചങ്ങരംകുളം പോലീസ് അന്വേഷണം ആരംഭിച്ചു