09 May 2024 Thursday

കുന്നംകുളത്ത് സെപ്റ്റിക് ടാങ്കിൽ അജ്ഞാത മൃതദേഹം കണ്ടെത്തി സ്ഥലമുടമ ആത്മഹത്യ ചെയ്തത് കഴിഞ്ഞ ദിവസം:അന്വേഷണം തുടങ്ങി

ckmnews

കുന്നംകുളത്ത് സെപ്റ്റിക് ടാങ്കിൽ അജ്ഞാത മൃതദേഹം കണ്ടെത്തി


സ്ഥലമുടമ ആത്മഹത്യ ചെയ്തത് കഴിഞ്ഞ ദിവസം:അന്വേഷണം തുടങ്ങി


കുന്നംകുളം അഞ്ഞൂരിൽ സെപ്റ്റിക് ടാങ്കിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള പറമ്പിലെ സെപ്റ്റിക് ടാങ്കിലാണ് മൃതദേഹം കണ്ടെത്തിയത്. സ്ഥലമുടമ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തിരുന്നു.പ്രദേശത്ത് നിന്ന് ഒരു യുവാവിനെ കാണാതായതായും വിവരമുണ്ട്.നാട്ടുകാർ ആണ് മൃതദേഹം ആദ്യം കണ്ടത്. സെപ്റ്റിക് ടാങ്കിന്റെ സ്ലാബ് മാറി കിടക്കുകയായിരുന്നു.തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് സെപ്റ്റിക് ടാങ്കിൽ മൃതദേഹം കണ്ടെത്തിയത്.മൃതദേഹം കണ്ടെത്തിയ പറമ്പിന്റെ ഉടമ ശിവരാമനെ കഴിഞ്ഞ ദിവസം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.