09 May 2024 Thursday

ശാഖ ശാക്തീകരണം:പൊന്നാനി മണ്ഡലം മുസ്ലിംലീഗ് ഒരുക്കം 2023 ന് തുടക്കമായി

ckmnews

ശാഖ ശാക്തീകരണം:പൊന്നാനി മണ്ഡലം മുസ്ലിംലീഗ് ഒരുക്കം 2023 ന് തുടക്കമായി


പൊന്നാനി : ശാഖാ ശാക്തീകരണത്തിന്റെ ഭാഗമായി പൊന്നാനി മണ്ഡലം മുസ്ലിംലീഗ് കമ്മിറ്റി ഒരുക്കം 2023 എന്ന പേരിൽ സെപ്റ്റംബർ 1 മുതൽ 30 വരെ നടത്തുന്ന ശാഖാ സമ്മേളനങ്ങളുടെ പൊന്നാനി മണ്ഡലം തല ഉദ്ഘാടനം ചെറുവല്ലൂർ ഗുഡ് ഹോപ്പ് സ്കൂളിൽ വെച്ച് ജില്ലാ മുസ്ലിം ലീഗ് ട്രഷറർ അഷ്റഫ് കോക്കൂർ നിർവഹിച്ചു. ന്യൂനപക്ഷ രാഷ്ട്രീയം വെല്ലുവിളികളെ നേരിടുന്ന ഈ കാലഘട്ടത്തിൽ സംഘടന സന്ദേശങ്ങൾ താഴെത്തട്ടിൽ എത്തിക്കാൻ ശാഖ മുസ്‌ലി കമ്മിറ്റികൾ കരുത്താർജ്ജിച്ച് സജീവമായി രംഗത്തിറങ്ങണമെന്ന് അദ്ദേഹം പറഞ്ഞു.നിയോജകമണ്ഡലം മുസ്ലിംലീഗ് പ്രസിഡന്റ് പി പി യൂസഫലി അധ്യക്ഷത വഹിച്ചു.മലപ്പുറം ജില്ല മുസ്ലിംലീഗ് സെക്രട്ടറി ഉസ്മാൻ താമരത്ത് മുഖ്യ പ്രഭാഷണം നടത്തി.മൺമറഞ്ഞുപോയ പ്രാദേശിക നേതാക്കളെ അനുസ്മരിച്ചു കൊണ്ട് സുബൈർ കൊട്ടിലിങ്ങൽ അനുസ്മരണ പ്രഭാഷണം നടത്തി. മണ്ഡലം സെക്രട്ടറി ഷമീർ ഇടിയാട്ടയിൽ കർമ്മപരിപാടികൾ വിശദീകരിച്ചു സംസാരിച്ചു.നിയോജകമണ്ഡലം മുസ്‌ലിംലീഗ് ജനറൽ സെക്രട്ടറി സി.എം. യൂസഫ്, വി മുഹമ്മദുണ്ണി ഹാജി, കുഞ്ഞുമുഹമ്മദ് കടവനാട്, ബഷീർ കക്കിടിക്കൽ, സി. ഇബ്രാഹിംകുട്ടി മാസ്റ്റർ, വി പി ഹസ്സൻ, ടി എ മജീദ്, ഫൈസൽ ബാഫഖി തങ്ങൾ, കദീജ മൂത്തേടത്ത്‌, ഷാനവാസ് വട്ടത്തൂർ, അഡ്വ: വി ഐ എം അഷ്റഫ്, ടി പി മുഹമ്മദ്, ടി കെ അബ്ദുൽ ഗഫൂർ, കുഞ്ഞുമോൻ ഹാജി പൊന്നാനി, ഷബീർ ബിയ്യം, മജീദ് കല്ലിങ്ങൽ, ഷംസു എരമംഗലം, മുജീബ് മൗലവി കോടത്തൂർ, നദീം ഒളാട്ട്, നിസാർ ചെറുവല്ലൂർ, ഹമീദ് ചെറുവല്ലൂർ, ഷെമീറ മജീദ്, വി. അഷ്‌റഫ്‌, റഫീഖ് വാഴമലയിൽ, ടി.ബാപ്പു, വി മുസ്തഫ എന്നിവർ പ്രസംഗിച്ചു.